തലപ്പലം യുഡിഎഫിന്റെ ഉറച്ചകോട്ട, വിജയപ്രതിക്ഷകൾക്ക് തിളക്കം വർദ്ധിച്ചു: മാണി സി കാപ്പൻ
തലപ്പലം പഞ്ചായത്തിലെത്തി വോട്ട് അഭ്യർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വിജയപ്രതീക്ഷയുടെ തിളക്കം വർദ്ധിപ്പിച്ചു എന്ന് മാണി സി കാപ്പൻ. എല്ലാകാലത്തും യുഡിഎഫിന്റെ ഉറച്ച കോട്ടയായ തലപ്പലം ഇത്തവണ തനിക്ക് നിർണായക ഭൂരിപക്ഷം നേടിത്തരുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. പൂഞ്ഞാറിൽ സജി ജോസഫ് കൂടി സ്ഥാനാർത്ഥിയായി എത്തിയതോടെ തലപ്പത്തെ യുഡിഎഫ് പ്രവർത്തകർക്ക് ഈ തെരഞ്ഞെടുപ്പ് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് തലപ്പലം മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കാപ്പൻ.
ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം കൺവെൻഷൻ യോഗം ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
ജോയി എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നിർവഹിച്ചു. നേതാക്കളായ
ആർ.പ്രേംജി
മോളിപീറ്റർ
ആർ ശ്രീകല
കുര്യാക്കോസ് പടവൻ
ജോമി ബെന്നി
ജോഷി ജോഷ്വാ
ജിമ്മി വാഴം പ്ലാക്കൽ
എം.ടി തോമസ്
അനുപമ വിശ്വനാഥ് എന്നിവർ യുഡിഎഫ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.




0 Comments