മികവാര്‍ന്ന പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ജോസ് കെ.മാണിയെന്നും ഇടതുമുന്നണിയുടെ പിന്നില്‍ പാറ പോലെ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണെന്നും മുഖമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാലായിലും കടുത്തുരുത്തി നിയോജകമണ്ഡലത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ അതിശക്തരായി മുന്നേറുകയാണെന്നും അദ്ദേഹം തുടര്‍ന്നു.
പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഇടതുമുന്നണിയുടെ പാലാ മണ്ഡലം സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയും കടുത്തുരുത്തിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍മ്മല ജിമ്മിയും ഉള്‍പ്പെടെ ഇടതുമുന്നണി ഘടകക്ഷികളുടെ പ്രധാന നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു.

നമ്മുടെ നാട് പല കാര്യങ്ങളിലും മാതൃകയാണ്. നിക്ഷേപകര്‍ കൂടുതലായി എത്തുന്ന സംസ്ഥാനം, അതിദാരിദ്രം തുടച്ചു നീക്കിയ നാട്, വര്‍ഗ്ഗീയ ശക്തികള്‍ക്ക് തലപൊക്കാനാകാതെ സമാധാനം നിലനില്‍ക്കുന്ന നാടാണിന്ന് കേരളം. നിരവധി ദുരന്തങ്ങളെ നേരിട്ടുകൊണ്ടും നമ്മളൊന്നാണെന്ന് കാണിച്ച് പ്രതിസന്ധികളെല്ലാം തരണം ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞു. കേന്ദ്രം പലതരത്തില്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കേരളം തകരട്ടെയെന്ന മനോഭാവമാണവര്‍ക്ക്. ഇതിനെതിരെയുള്ള ജനവിധികൂടിയാകും ഏപ്രില്‍ 9-ലെ തെരഞ്ഞെടുപ്പ്. പാലാക്കാരുടെ ജ്വലിക്കുന്ന ഓര്‍മ്മദിനമായ കെ.എം. മാണിദിനത്തില്‍ ആ ഓര്‍മ്മകളോടെ പോളിംഗ് ബൂത്തിലേക്ക് ചെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ ജോസ് കെ. മാണിയെയും നിര്‍മ്മല ജിമ്മിയെയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ലാലിച്ചന്‍ ജോര്‍ജ്ജ്, പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബെന്നി മൈലാടൂര്‍, മുന്‍ എം.എല്‍.എ. കെ.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലാലിച്ചന്‍ ജോര്‍ജ്ജ്, പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബെന്നി മൈലാടൂര്‍, മുന്‍ എം.എല്‍.എ. കെ.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 Comments