പോലീസ് സജ്ജം; നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയത്ത് റൂട്ട് മാർച്ച്.



പോലീസ് സജ്ജം; നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയത്ത് റൂട്ട് മാർച്ച്.
 
2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി കോട്ടയം ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ചുകൾ തുടരുന്നു. 


കേന്ദ്ര സായുധ സേനയായ ITBP യും ജില്ലാ പോലീസ് സേനാംഗങ്ങളും ചേർന്നാണ് ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെ വിവിധ സ്റ്റേഷൻ പരിധികളിൽ റൂട്ട് മാർച്ചുകൾ സംഘടിപ്പിക്കുന്നത്.
ഇന്ന് (27-03-2026) രാവിലെ 9 മണിയോടെ ജില്ലാ കളക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്‌കൊയറിൽ സമാപിച്ച റൂട്ട് മാർച്ചിൽ ജില്ലാ പോലീസ് മേധാവി  ഷാഹുൽ ഹമീദ് എ. IPS ഉം ജില്ലാ കളക്ടർ  ചേതൻകുമാർ മീണ IAS ഉം പരേഡ്  പരിശോധിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്തു.


 അഡീഷണൽ എസ്.പി.  വിശ്വനാഥൻ എ. കെ., ഡിവൈഎസ്പി   അരുൺ കെ. എസ്. കോട്ടയം ഈസ്റ്റ് വെസ്റ്റ് സ്റ്റേഷനുകളിലെ SHO മാർ മറ്റു സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനുമായി  റൂട്ട് മാർച്ചുകൾ ജില്ലയിലുടനീളം തുടർന്നു വരുന്നു.
\








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments