എസ്.എന്‍.ഡി.പി. യോഗം വനിതാസംഘത്തിന്റെ വനിതാദിനാചരണം നാളെ ...... വീണ സുകുമാരനെ ആദരിക്കും


എസ്.എന്‍.ഡി.പി. യോഗം വനിതാസംഘത്തിന്റെ വനിതാദിനാചരണം നാളെ ...... വീണ സുകുമാരനെ ആദരിക്കും


എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ  രാവിലെ 10 മുതല്‍ യൂണിയന്‍ പ്രാര്‍ത്ഥനാ ഹാളില്‍ വനിതാദിനാചരണം നടത്തും. 

വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.


യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് വനിതാദിന സന്ദേശം നല്‍കും. റ്റിഫിനി ബ്രാര്‍ പ്രഭാഷണം നടത്തും. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല ആശംസകള്‍ നേരും. 

എല്‍.എല്‍.എം. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വീണ സുകുമാരനെ സമ്മേളനത്തില്‍ ആദരിക്കും. ദേവകിയമ്മ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. 

തെക്കേക്കര ശ്രീശാരദ വീരനാട്യ സംഘം അവതരിപ്പിക്കുന്ന വീരനാട്യവും അരങ്ങേറും. സ്‌നേഹവിരുന്നുമുണ്ട്. വനിതാസംഘം കണ്‍വീനര്‍ സംഗീത അരുണ്‍ സ്വാഗതവും ട്രഷറര്‍ വനജ ശശി നന്ദിയും പറയും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments