പാർട്ടി തീരുമാനങ്ങളെ ചലഞ്ച് ചെയ്യാൻ ഞാൻ ആളല്ല; പോരായ്മകൾ തിരുത്തി സമചിത്തതയോടെ മുന്നോട്ട് പോകുകയാണ്’; കെ സുധാകരൻ



 കോൺഗ്രസ് പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്യൽ അല്ല തന്റെ കീഴ്‌വഴക്കം പാർട്ടിയെ അംഗീകരിച്ച് വിധേയനായി പ്രവർത്തിക്കുന്ന പ്രവർത്തകനാണ് താനെന്ന് കെ സുധാകരൻ. ട്വന്റി ഫോറിന്റെ ആൻസർ പ്ലീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 പാർട്ടി തീരുമാനങ്ങളെ ചലഞ്ച് ചെയ്യാൻ ഞാൻ ആളല്ല ആരൊക്കെ സ്ഥാനാർഥി ആകണം ആകേണ്ട എന്നുള്ള തീരുമാനം എടുക്കുന്നത് എ ഐ സി സി ആണ്. അവർ എടുത്ത തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് മുൻപോട്ട് പോകുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ ഉത്തരവാദിത്വമല്ല എന്ന തിരിച്ചറിവാണ് മനഃപ്രയാസമില്ലാതെ താൻ സ്വീകരിച്ചതെന്നും കെ സുധാകരൻ വ്യക്തമാക്കി. 


സ്ഥാനാർഥി നിർണയത്തിൽ തന്നോട് അഭിപ്രായം ചോദിക്കേണ്ട കാര്യം ഇല്ല. പാർട്ടി ഒരു തീരുമാനം തന്നെ അറിയിച്ചു ആ തീരുമാനം താൻ അംഗീകരിക്കുകയാ യിരുന്നു. എന്റെ അഭിപ്രായം ഞാൻ അറിയിച്ചിരുന്നു പക്ഷെ അഖിലേന്ത്യാ നേതാക്കന്മാർക്ക് അത് സ്വീകാര്യമായി രുന്നില്ല അതുകൊണ്ട് ഭൂരിപക്ഷവും അവരുടെ തീരുമാനമാണ് പ്രാവർത്തികമായത്. അതിനെ ചോദ്യം ചെയ്യാൻ തനിക്ക് പറ്റില്ലായിരുന്നു. 


താൻ വളർത്തിയ നേതാക്കൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രകടിപ്പിക്കേണ്ട വികാരങ്ങളെല്ലാം വ്യക്തമാക്കുകയും നേതാക്കളുമായി സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇക്കാര്യങ്ങളെല്ലാം നേതാക്കൾ പങ്കുവെച്ചിരുന്നില്ല എന്നുള്ളതാണ് വലിയ പോരായ്മ. സമാധാനപരമായി ഒരു വിഷയത്തെ കൈകാര്യം ചെയ്യാനും അതിനൊക്കെ ഉത്തരം കൊടുക്കാനും സാധിക്കുന്ന ഒരു മനസാന്നിധ്യം തന്റെ പൊതുസ്വത്താ ണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments