ജോസ്.കെ - മാണിക്ക് വോട്ട് ഉറപ്പിക്കുവാൻ എം.വി.ഗോവിന്ദൻ പാലായിൽ



ജോസ്.കെ - മാണിക്ക് വോട്ട് ഉറപ്പിക്കുവാൻ എം.വി.ഗോവിന്ദൻ പാലായിൽ 

 എൽ.ഡി.എഫിൻ്റെ മൂന്നാം തുടർ ഭരണ ലക്ഷ്യം ഊട്ടി ഉറപ്പിക്കുവാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് ഉച്ചകഴിഞ്ഞ് പാലായിൽ നേരിട്ടെത്തി സി.പി.എം പ്രാദേശിക, ബൂത്ത് സമിതികളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും.
കേരള കോൺ (എം) മുന്നണിയിൽ ഇല്ലാതെ തന്നെ 2019 -ൽ എൽ.ഡി.എഫ് വിജയിച്ച പാലായിൽ കേരള കോൺ (എം) ഉൾപ്പെട്ട എൽ.ഡി.എഫ് 2021-ൽ പരാജയപ്പെട്ടത് ചോദ്യചിഹ്നമായി.1980 ലും എൽ.ഡി.എഫ് വിജയിച്ച മണ്ഡലമാണിത്. 


ഇത്തവണ എൽ.ഡി.എഫ് തിരികെ പിടിക്കുവാൻ സി.പി.എം ടാർജറ്റ് ചെയ്തിരിക്കുന്ന മണ്ഡലം കൂടിയാണ് പാലാ: ഒരു വിധത്തിലും ഒരു സി.പി.എം വോട്ടും എതിർപക്ഷത്തേയ്ക്ക് ചോരരുതെന്ന് സി.പി-എം സംസ്ഥാന കമ്മിറ്റിക്ക് നിർബന്ധമുണ്ട്. വീണ്ടും ജോസ്.കെ.മാണിക്ക് വോട്ട് കുറവ് ഉണ്ടായാൽ മുന്നണി ബന്ധത്തിന് കരിനിഴൽ വീഴ്ത്തും
ഇതിന് പൂർണ്ണമായും തടയിടുക  എന്നതാണ് എം.വി.ഗോവിന്ദൻ്റെ പാലാ സന്ദർശനോദ്ദേശം.
സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബിയും അടുത്ത ദിവസം പാലായിൽ എത്തുന്നുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments