കാല് കൊണ്ട് വോട്ട് ചെയ്തിരുന്ന ജോസഫിന് ഇത്തവണ വോട്ടവകാശം നഷ്ടമായി…



 ഇരുകൈകളും നഷ്ടപ്പെട്ടിട്ടും ഒരിക്കലും വോട്ട് ചെയ്യുന്നത് മുടക്കാത്ത ജോസഫിന് ഇത്തവണ വോട്ടവകാശം ഉപയോഗിക്കാൻ കഴിഞ്ഞില്ല. തൃപ്പൂണിത്തുറ ഉദയംപേരൂർ കല്ലുപറമ്പിൽ കെ ജി ജോസഫ് (68) വർഷങ്ങളായി കാൽ വിരൽ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്.  

 എന്നാൽ ഇത്തവണ, കാത്തിരിപ്പും പ്രതീക്ഷയും നിരാശയായി മാറി. വീട്ടിലെത്തി വോട്ട് ചെയ്യിക്കാമെന്ന് ദിവസങ്ങൾക്ക് മുൻപ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അതിനായി കാത്തിരുന്നെങ്കിലും അവർ എത്തിയില്ല. ലോട്ടറി വില്പന നടത്തി ജീവിക്കുന്നതിനാൽ രാവിലെ 9.30 കഴിഞ്ഞാൽ വീട്ടിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായി ജോസഫ് പറയുന്നു. എന്നിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments