വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി.......പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ
ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ,എം.യു
ഷിനിജ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
,ഡോ.പി.നാരായണൻ നമ്പൂതിരി, ബോർഡ് ഓഫ് സ്റ്റഡി കൗൺവസിൽ അംഗം ഓച്ചിറ ഭാസ്ക്കരൻ ,പി.ടി.എ സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ നേർന്നു. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ ചടങ്ങിന് സ്വാഗതവും പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.ചെണ്ട തിമില , മദ്ദളം ,കൊമ്പ് കുഴൽ ,അഷ്ടപദി നാഗസ്വരം തവിൽ എന്നീ 8 വിഭാഗങ്ങളിൽ 24 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.
70 12 23 03 34

.jpg)


0 Comments