സുനില്‍ പാലാ
ധാരണപ്രകാരമുള്ള കാലാവധി 26ന് തീരും, പക്ഷേ പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ അന്ന് സ്ഥാനം രാജിവയ്ക്കില്ല... പാലായിലെ കോണ്‍ഗ്രസ് കൗണ്സിലര്മാര്ക്കുമേല് പാര്‍ട്ടി പിടിമുറുക്കുന്നു...മായ തുടരും, ഒത്തുതീര്‍പ്പാകും വരെ.
നഗരസഭയിലെ വിവാദങ്ങള്‍ക്ക് ഒരുവേള ഇടവേള കൊടുത്തെങ്കിലും വീണ്ടും വിഷയങ്ങള്‍ ചര്‍ച്ചയാവുകയാണ്. യു.ഡി.എഫ് മുന്‍ ധാരണപ്രകാരം പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലിന്റെ കാലാവധി 26 ന് വെള്ളിയാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ തല്ക്കാലം മായയോട് രാജിവയ്ക്കേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. തങ്ങള്‍ പറയുന്ന സമയത്ത് രാജിവച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും മായാ രാഹുലിന് കൊടുത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു ജില്ലാ നേതാവ് പറഞ്ഞു.
അടുത്തിടെയുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് യു.ഡി.എഫിലെ മുന്‍ധാരണ പ്രകാരമുള്ള വൈസ് ചെയര്മാന് തെരഞ്ഞെടുപ്പാകില്ല ഇനി നടക്കുക. മുന്‍ധാരണ പ്രകാരം സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ അഡ്വ. ബിനു പുളിക്കക്കണ്ടമോ ബിജു പുളിക്കക്കണ്ടമോ ആണ് വൈസ് ചെയര്മാന് ആകേണ്ടിയിരുന്നത്. എന്നാല്‍ അടുത്തിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്രമുന്നണി കൂട്ടായ്മ കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമായി കോണ്‍ഗ്രസിലെ തന്നെ ഒരംഗത്തെ മായ മാറുന്ന ഒഴിവില്‍ വൈസ് ചെയര്‍മാനാക്കാനാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്.
ഇതനുസരിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ സെബാസ്റ്റ്യന്‍ പനയ്ക്കല്‍, ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ് എന്നിവരിലാരെങ്കിലും വൈസ് ചെയര്‍മാനാകാനാണ് സാധ്യത. വനിതാ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ്, റിയ ചീരാംകുഴി എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമുന്നണി കൂട്ടായ്മയുടെയും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെയും കൗണ്‍സിലര്‍മാരുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം മാത്രമേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ.
സെബാസ്റ്റ്യന്‍ പനയ്ക്കല്‍ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് വരുന്നതാണ് സ്വതന്ത്ര മുന്നണിയും ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും താല്പര്യപ്പെടുന്നത്. എന്നാല്‍ സെബാസ്റ്റ്യനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് കൗണ്സിലര്മാര്ക്കുതന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ പാര്‍ട്ടി പിടിമുറുക്കുന്നു, ''ഇനി പഴയകളി വേണ്ട''
നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പിടിമുറുക്കുകയാണ്. കോണ്‍ഗ്രസിന് തലവേദനയായ പല നീക്കങ്ങളും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ നിന്നും ഉണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം. നഗരസഭയിലെ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുത്തതിലുള്പ്പെടെ നേതാക്കളെ അവഗണിച്ചതിലും തന്നിഷ്ടപ്രകാരം തീരുമാനം എടുത്തതിലും പാര്‍ട്ടി നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഇനി ഈ പണി നടക്കില്ല. പാര്‍ട്ടി നേതൃത്വമാണ് ചിഹ്നം കൊടുത്ത് മത്സരിപ്പിച്ചതെങ്കില്‍ ബാക്കി കാര്യങ്ങള്‍ നോക്കാനും പാര്‍ട്ടിക്കറിയാമെന്ന് ജില്ലാ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ വികാരങ്ങളെയെല്ലാം മാനിക്കുന്നു. പലതിലും പ്രശ്നപരിഹാരം ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് പോകാനാണ് ഭാവമെങ്കില്‍ അത് നടക്കില്ല. ജില്ലാ നേതാവ് തുറന്നടിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments