ഓപ്പറേഷൻ തൂഫാൻ :കാപ്പാ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് 3.8 കിലോയോളം ഗഞ്ചാവ് പിടികൂടി; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു
ഇടുക്കി ജില്ലയിലെ ഗഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആന്റി സോഷ്യലും ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആളുമായ വ്യക്തിയുടെ വീട്ടിൽ നിന്നും ഏകദേശം 3.8 കിലോഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ (18.06.2026) രാത്രി പാലാ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലായ പൂവരണി വില്ലേജിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോർജ് മകൻ ജിജോ ജോർജിന്റെ(40) വീട്ടിൽ പോലീസ് നിയമാനുസൃത പരിശോധന നടത്തി. പരിശോധനയിൽ വീടിന്റെ അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയയിലെ കോൺക്രീറ്റ് സ്ലാബിന് അടിയിൽ പ്ലാസ്റ്റിക് ചാക്കിൽ പാക്കിംഗ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ 1.970 കിലോഗ്രാം ഗഞ്ചാവ് കണ്ടെത്തി.
ഇന്ന് (19.06.2026) പുലർച്ചെ 2.30 ഓടെ നടത്തിയ ഈ കണ്ടെത്തലിനെ തുടർന്ന് ജിജോ ജോർജിനെതിരെ പാലാ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് ഇന്ന് (19-06-26)രാവിലെ ഡോഗ് സ്ക്വാഡിന്റെയും ഡാൻസാഫ് (DANSAF) ടീമിന്റെയും സഹായത്തോടെ ജിജോ ജോർജിന്റെ വീടും പരിസര പ്രദേശങ്ങളും വീണ്ടും പരിശോധിച്ചു. പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് ഒരു കവറിൽ പൊതിഞ്ഞ നിലയിൽ 1.830 കിലോഗ്രാം ഗഞ്ചാവ് കൂടി കണ്ടെത്തി. ഇത് നിയമാനുസൃതമായി കസ്റ്റഡിയിലെടുത്ത ശേഷം ജിജോ ജോർജിനെതിരെ പാലാ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും NDPS Act പ്രകാരം രജിസ്റ്റർ ചെയ്തു.
പോലീസ് രേഖകൾ പ്രകാരം ജിജോ ജോർജ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസുകളിലെ പ്രതിയാണ്. കൂടാതെ പാലാ പോലീസ് സ്റ്റേഷന്റെ ആന്റി സോഷ്യൽ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്. ഇയാൾക്കെതിരെ മുമ്പ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (KAAPA) പ്രകാരം നടപടിയെടുത്ത് നാടുകടത്തിയിരുന്നു. 11.12.2024-ലെ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടിരുന്ന ഇയാളുടെ ഉത്തരവിന്റെ കാലാവധി 17.12.2025-ന് അവസാനിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശാനുസരണം
പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ പി.വി., വിനയരാജ് സി.ആർ., സുരേഷ് കുമാർ ഡി.എസ്., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജിനു കെ.ആർ., സഞ്ജു എബ്രഹാം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോനിഷ് എം., ടോമി സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ രാവുണ്ണി, അനീഷ് കുമാർ എം.ആർ., ഉല്ലാസ്, ജോജി, ശുഭ, അശ്വതി, ഡാൻസാഫ് ടീം അംഗങ്ങൾ, ഡോഗ് സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിശോധനയും തുടർ നടപടികളും നടത്തിയത്.
നിലവിൽ ഇടുക്കി കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ 10 കിലോയോളം കഞ്ചാവുമായി പിടിയിൽ ആയിട്ടുള്ള പ്രതി ജിജോ ജോർജിനെ കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾ പൂർത്തീകരിക്കുന്നതായിരിക്കും
70 12 23 03 34
.jpeg)

.jpeg)
.jpg)


0 Comments