ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ സ്വദേശിയായ രാഹുൽ രാജേന്ദ്രൻ (24), ഇടയപ്പറപ്പുറത്ത് പരമ്പിൽ വീട്, വടക്കനാട്ടുപടി, മുണ്ടത്താനം, കറുകച്ചാൽ എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
2026 ജൂൺ 15-ന് രാവിലെ 11.30 മണിക്കും ഉച്ചയ്ക്ക് 12.00 മണിക്കും ഇടയിലുള്ള സമയത്ത് വാകത്താനം വില്ലേജിലെ ഞാലിയാകുഴി കവല ഭാഗത്ത് പ്രവർത്തിക്കുന്ന Kulathinkal Jewels Fashion എന്ന സ്ഥാപനത്തിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി, സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 7.250 ഗ്രാം തൂക്കമുള്ള സ്വർണ മോതിരങ്ങളും 0.450 ഗ്രാം തൂക്കമുള്ള ഇയർ റിങ്ങും ഉൾപ്പെടെ ആകെ 7.700 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് സ്ഥാപന ഉടമ പ്രമോദ് ഉമ്മൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി 2026 ജൂൺ 18-ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു IPS ന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി അഷദ് എസ് ന്റെ നേതൃത്വത്തിൽ വാകത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, സബ് ഇൻസ്പെക്ടർ ജയപ്രസാദ് വി, സിവിൽ പോലീസ് ഓഫീസർമാരായ പ്രീതിഷ് പ്രസാദ്, സുബിൻ പി സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
70 12 23 03 34
.jpg)


0 Comments