പാലാ മഹാത്മ ഗാന്ധി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൻ സർവീസ് സ്‌കീമിൻ്റെയും പവർ ബ്രിഗേഡിൻ്റേയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

പാലാ മഹാത്മ ഗാന്ധി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൻ സർവീസ് സ്‌കീമിൻ്റെയും പവർ ബ്രിഗേഡിൻ്റേയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

 രാവിലെ ലഹരി വിരുദ്ധ അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ജയകുമാരി വി.ആർ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . 

റാലി അസിസ്റ്റൻ്റ് എക്സൈസ്  ഇൻസ്പെക്ടർ ( എക്സൈസ്  റേഞ്ച് ഓഫീസ് പാലാ )ജെക്സി ജോസഫ് ഉദ്ഘാടനം ചെയ്തു. സിവിൽ  എക്സൈസ്  ഓഫീസർ സുജാത സി. ബി. ആശംസകൾ നേർന്നു. ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു. പരിപാടികൾക്ക് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ് നേതൃത്വം നൽകി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments