കഥാപാത്രങ്ങളുടെ പൂർണതയ്ക്കു വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്തവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. ഇരുവരും തമ്മിലുള്ള പരസ്പര ബഹുമാനവും സൗഹൃദവും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്.ഇപ്പോഴിതാ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഫ്ലെക്സിബിളായ നടൻ മമ്മൂട്ടിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാൽ കയ്യടി കിട്ടും എന്നുള്ളത് കൊണ്ടല്ല താൻ ഇത് പറയുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാറുണ്ട്.
‘അമരം’ സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോൾ അദ്ദേഹം ഒരു യഥാർഥ മുക്കുവനാണെന്ന് തോന്നും. എന്നാൽ ‘ദി കിംഗ്’ സിനിമയിൽ കളക്ടറായിട്ടാണ് കാണുന്നതെങ്കിൽ അതും അത്രത്തോളം വിശ്വസനീയമാകും. ആ രീതിയിൽ കഥാപാത്രങ്ങളിലേക്ക് പൂർണമായും ലയിച്ചുപോകാൻ കഴിയുന്ന നടനാണ് അദ്ദേഹം. ഒരു അഭിനേതാവ് എന്ന നിലയിൽ ശരീരഭാഷ കൊണ്ടും ഭാവങ്ങൾ കൊണ്ടും വളരെ വേഗത്തിൽ കഥാപാത്രങ്ങളിലേക്ക് മാറാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും, തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുള്ള കാര്യം ഇതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
അതേസമയം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'ഖലീഫ'യ്ക്ക് വേണ്ടിയുള്ള താരത്തിന്റെ വമ്പൻ മേക്കോവർ സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ തരംഗമായി മാറിയിട്ടുണ്ട്. നടന്റെ ഇരുപതുകളിലെ ലുക്കിലേക്കുള്ള തിരിച്ചുപോക്കാണിതെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇതിനുപുറമെ, റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' റിലീസിന് ഒരുങ്ങുകയാണ്. ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രമാണിതെന്നാണ് ടീസർ നൽകുന്ന സൂചന. കിടിലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം ജൂലൈ 9-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
70 12 23 03 34
.jpg)


0 Comments