ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് നവ വരൻ മരിച്ചു ..... മലപ്പുറം സ്വദേശി എ കെ മുഹമ്മദ് ഇർഫാനാണ് മരിച്ചത്



  ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം, വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. പത്ത് ദിവസം മുൻപാണ് ഇർഫാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയ്ക്കും സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയതായിരുന്നു. കൊളംമ്പോയിൽ നിന്ന് 300 കിലോമീറ്റർ അകലെ സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്. അവശനിലയിലായ ഇർഫാനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംമ്പോയിലെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments