പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി. കൊഴുവനാൽ സോൺ ഉദ്ഘാടനം തിങ്കളാഴ്ച.




പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി. കൊഴുവനാൽ സോൺ  ഉദ്ഘാടനം തിങ്കളാഴ്ച. 

പാലാ  രൂപതയുടെ സാമൂഹ്യ ക്ഷേമ വികസന  വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൊഴുവനാൽ ഫൊറോന തലത്തിലുള്ള സോൺ പ്രമോഷൻ കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സോണൽ അവലോകന സമ്മേളനവും  ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളി ഹാളിൽ വച്ച് നടക്കും. രാവിലെ പത്തരയ്ക്ക്  ആരംഭിക്കുന്ന സമ്മേളനത്തിൽ ഫൊറോന രക്ഷാധികാരിയും വികാരിയുമായ ഫാ. ജോസ് നെല്ലിക്ക ത്തെരുവിൽ അദ്ധ്യക്ഷത വഹിക്കും. 


പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ സോൺ കൗൺസിലിന്റെ ഔചാരികമായ ഉദ്ഘാടനം നിർവഹിക്കും. കാഞ്ഞിരമറ്റം പള്ളിവികാരി ഫാ. ജോസഫ് മണ്ണനാൽ, മൂഴൂർ പള്ളിവികാരി ഫാ. സെബാസ്‌റ്റ്യൻ കണിയാംപടി, മറ്റക്കര പള്ളിവികാരി ഫാ. ജോസഫ് പര്യാത്ത്, കരിമ്പാനി പള്ളിവികാരി ഫാ ജയിംസ് കരിമാക്കൽ,അസിസ്റ്റൻ്റ് ഡയറക്ടർ മാരായ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ഫാ. മാത്യു പുളിക്കപറമ്പിൽ, സോൺ ഡയറക്ടർ ഫാ. ജോൺ വയലിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ  ഡാൻ്റിസ് കൂനാനിക്കൽ, കോഡിനേറ്റർ  ജിജി സിന്റോ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. 


കൊഴുവനാൽ ഫൊറോനയുടെ ഭാഗമായ എല്ലാ ഇടവക പള്ളികളിൽ നിന്നും സ്വാശ്രയ സംഘം/ കർഷക ദള ഫെഡറേഷൻ ഭാരവാഹികളും, സ്വയം സഹായ സംഘം/ കർഷക ദളങ്ങൾ എന്നിവയുടെ പ്രതിനിധികളും സംബന്ധിക്കും. പ്രോഗ്രാമിന് പിറ്റ് സി ജോസഫ് ചൊള്ളമ്പുഴ, രാജു മാത്യു തെക്കേമുറിയിൽ, റോമിയോ സെബാസ്‌റ്റ്യൻ കളരിക്കൽ,  തങ്കമ്മ ജോണി കൊച്ചു മുറിയിൽ, മെർളി ജയിംസ് കോയിപ്രായിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും. കൊഴുവനാൽ ഫൊറോനയുടെ പരിധിയിൽ അൽഫോൻസാ ഗിരി, മറ്റക്കര , കരിമ്പാനി, മഞ്ഞാമറ്റം, മൂഴൂർ, മണലുങ്കൽ , കാഞ്ഞിരമറ്റം, ഉരുളി കുന്നം, പൈക എന്നിങ്ങനെ പത്ത് ഇടവക പള്ളികളാണുള്ളത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments