ആൻ മരിയക്ക് ആശംസകളുമായി എം എൽ എ യുമെത്തി.
പൈക: പ്ലസ്ടു പരീക്ഷയിൽ 1200 ൽ 12 oo മാർക്കും നേടിയ ആൻ മരിയയെ അഭിനന്ദിക്കുവാൻ മാണി സി കാപ്പൻ എം എൽ എ. യുമെത്തി. വിളക്കുമാടം സെൻ്റ് ജോസഫ് സ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് ആൻ മരിയ.ഇളങ്ങുളം ചൂരപ്പൊയ്കയിൽ സാബു എബ്രഹാമിൻ്റെയും ജീന കുര്യൻ്റെയും മകളാണ് ആൻ മരിയ.
ഇന്നലെ രാവിലെ വീട്ടിലെത്തിയ എം.എൽ.എ. ആൻ മരിയയെ പൊന്നാടയണിയിച്ച് ആദരിക്കുകയും തുടർന്ന്
ഷീൽഡ് സമ്മാനിയ്ക്കുകയും ചെയ്തു. ഐ. എ എസ് എടുക്കണമെന്നാണ് ആഗ്രഹമെന്ന് ആൻ മരിയ പറഞ്ഞു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആൻ്റണി , മനീഷ് കൊച്ചാങ്കൽ എന്നിവർ സംസാരിച്ചു.
70 12 23 03 34
.jpg)


0 Comments