അമ്മയുടെ ഓർമ്മ ദിനത്തിൽ അമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് ആദർശ്…


 അമ്മയുടെ ഓർമ്മ ദിനത്തിൽ അമ്മമാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് ആദർശ്. ജല ഗതാഗതവകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനായ ആദർശ് സി റ്റി ആണ് മാതാവ് പ്രമീള ചന്ദ്രദാസിൻ്റെ സ്മരണാർത്ഥം ബോട്ട് യാത്രക്കാരായ അമ്മമാർക്ക് സെറ്റ് മുണ്ടും, സാരികളും വിതരണം ചെയ്ത് ധന്യനായത്. 
 എല്ലാ വർഷവും തിരുവേണ നാളിൽ അമ്മയുടെ സ്മരണാർത്ഥം അമ്മമാർക്ക് ഓണക്കോടികളും കൊടുക്കാറുണ്ടെന്ന് ആദർശ് പറഞ്ഞു.  മുഹമ്മ ബോട്ട് ജെട്ടിയിൽ നടന്ന വസ്ത്ര വിതരണത്തിൽ ജീവനക്കാരായ സുരേഷ് റ്റി ഹർഷൻ, റീസോ, ഷജാസ് , ദേവാനന്ദ് പി തുടങ്ങിയവരും പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments