യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ ആരംഭഘട്ടത്തില്‍ മുൻനിരയിൽ നിന്നു നയിച്ച വ്യക്തിയും ജെസ്യൂട്ട് വൈദികനുമായ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്.ജെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 86 വയസ്സായിരുന്നു. ഇന്നു ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായ ഫാ. എബ്രഹാം, അനേകം യുവജനങ്ങളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
പ്രസ്ഥാനത്തിന്റെ ആദ്യകാല ആനിമേറ്റർമാരിൽ ഒരാളെന്ന നിലയിൽ, അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഭൂരിഭാഗവും യുവജന സുവിശേഷവൽക്കരണം, വിശ്വാസ രൂപീകരണം എന്നിവയ്ക്കായി നീക്കിവച്ചിരിന്നു. ജീസസ് യൂത്ത് പ്രസ്ഥാനത്തെ സഭയ്ക്കുള്ളിൽ ഒരു ഊർജ്ജസ്വലമായ ശക്തിയായി രൂപപ്പെടുത്താൻ നിര്‍ണ്ണായക ഇടപെടല്‍ അദ്ദേഹം നടത്തിയിരിന്നു.
സുവിശേഷത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും സൗമ്യമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും ആഴമായ ആത്മീയതയിലൂടെയും അനേകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടിയ വൈദികനാണ് ഫാ. എബ്രഹാം. ക്രിസ്തുവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഭയുടെ ദൗത്യത്തിൽ സജീവമായി പങ്കെടുക്കാനും ആയിരകണക്കിന് യുവജനങ്ങള്‍ക്ക് അദ്ദേഹം പ്രചോദനമേകി. മൃതസംസ്കാരം നാളെ ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് മലാപറമ്പ് ക്രൈസ്റ്റ് ഹാളില്‍വെച്ചു നടക്കും.
70 12 23 03 34
.jpg)


0 Comments