കാനാട്ടുപാറ നിവാസികൾ പ്രക്ഷോഭത്തിലേക്ക്.
കാനാട്ടുപാറയിൽ എം സി എഫ് നിർമ്മിക്കാനുള്ള നഗരസഭാ അധികാരികളുടെ ഗൂഢനീക്കത്തിനെതിരെ പ്രദേശവാസികൾ ശക്തമായി പ്രതിഷേധിച്ചു.മുണ്ടാങ്കൽ പള്ളി ഓഡിറ്റോറിയത്തിൽ കൂടിയ പ്രതിഷേധയോഗത്തിൽ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജനജീവിതം ദുസ്സഹമാക്കുന്ന നഗരസഭയുടെ ഏതൊരുപ്രവർത്തനത്തെയും ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ചു.
തുടർപ്രവത്തനങ്ങൾക്കായി മുണ്ടാങ്കൽപള്ളി വികാരി ഫാ. ജോർജ് പഴയപറമ്പിൽ രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ചു. ബിജു വർക്കി കുന്നേൽപ്പോതിയിൽ കൺവീനാറായും വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ ജെ പനക്കൽ ചെയർമാനായും 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.


0 Comments