വികാരം വിവേകത്തിന് വഴിമാറണം - കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി
പാലാ നഗരഭരണം അനശ്ചിതത്വത്തിൽ എത്താൻ പാടില്ലായിരുന്നു. ജനം അതല്ല ആഗ്രഹിച്ചത്. സംസ്ഥാനത്ത് യു ഡി എഫ് ഭരണം വന്ന സ്ഥിതിക്ക് വലിയ വികസന മുന്നേറ്റത്തിന്റെ നാളുകളാണ് പാലാ നഗരസഭയിൽ നിന്നും ജനം പ്രതീക്ഷിച്ചത്. കൃത്യമായി പറയട്ടെ, പാലായിലെ നമ്മുടെ രാഷ്ട്രീയ എതിരാളിയെ കൂടി ലക്ഷ്യം വച്ച് ഇറക്കിയ നഗരസഭാ പ്രമേയത്തിൽ ആർക്കാണ് അസഹിഷ്ണുത. ആർക്കാണ് ജോസ് വിഭാഗത്തിനില്ലാത്ത വേവലാതി ?
യു ഡി എഫ് എന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമിൽ നിന്നും ഞങ്ങൾ വ്യതിചലിക്കില്ല.ഞങ്ങൾ വിജയിച്ചത് യു ഡി എഫിന്റെ വോട്ട് വാങ്ങിയാണ് എന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്.
കൊട്ടാരമറ്റം ഓട്ടോ സ്റ്റാന്റ് വിഷയത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം എന്നതല്ലേ ശരിയായ രീതി ? വിഷയത്തിൽ കോൺഗ്രസ് കൗൺസിലറും സ്വതന്ത്ര കൗൺസിലർമാരുമായി UDF പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച് വാക്കേറ്റം ഉണ്ടായി എന്നത് ശരിയാണ്. അതിനെ കയ്യേറ്റം എന്ന് പറയാമോ ? സംഭവങ്ങൾക്ക് കോൺഗ്രസിന്റെയും കേരളാ കോൺഗ്രസിന്റെയും മണ്ഡലം പ്രസിഡന്റുമാർ സാക്ഷികളാണ്.യഥാർത്ഥത്തിൽ ഓട്ടോ തൊഴിലാളികളെ ഉപയോഗിച്ച് വാർഡ് കൌൺസിലർ നടത്തിയതല്ലേ... കയ്യേറ്റം എന്ന് വിശേഷിപ്പിക്കേണ്ടത് ?
UDF സംസ്ഥാനം ഭരിക്കുമ്പോൾ UDF ചെയർപേഴ്സന്റെ മുറിയിൽ തെളിവെടുപ്പിനെന്ന പേരിൽ നഗരസഭാ സെക്രട്ടറിയുടെയോ ചെയർപേഴ്സന്റെയോ അനുമതിയോ സാന്നിദ്ധ്യമോ ഇല്ലാതെ ഓഫീസ് സമയത്തിന് ശേഷം കടന്ന് ചെല്ലാനുള്ള പിന്തുണ ആരാണ് പാലാ പോലീസിന് നൽകിയത് ?
UDF ന്റെ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സ്വതന്ത്ര മുന്നണിയെയും ചെയർപേഴ്സണെയും സംരക്ഷിക്കും എന്ന് പറഞ്ഞത് ഏറെ ബഹുമാന്യനായ മുഖ്യമന്ത്രിയല്ലേ ?
കഴിഞ്ഞ കാലങ്ങളിൽ ജോസ് വിഭാഗം ചെയർമാൻമാരിൽ നിന്നും ഭരണ സമിതിയിൽ നിന്നും വാർഡ് ഫണ്ട് വീതം വയ്ക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തികഞ്ഞ അവഗണനയാണ് UDF കൗൺസിലർമാർക്ക് ലഭ്യമായത്.ഇതൊന്നും എളുപ്പത്തിൽ മറക്കാനാവില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ അഭിമാനത്തോടെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ നേതൃത്വം ഇടപെടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ......
കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി
പാലാ മുനി.മണ്ഡലം കമ്മറ്റി
70 12 23 03 34
.jpg)


0 Comments