ബഡ് ജറ്റിൽ പാലായ്ക്ക് മുന്തിയ പരിഗണന.
.....നൂതന ആശയങ്ങൾ അവതരിപ്പിച്ച് നിയമസഭയിൽ തിളങ്ങി മാണി സി.കാപ്പൻ
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ അഞ്ച് പദ്ധതികൾക്കായി 10 കോടി 40 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ. പാലായിൽ നിന്ന് എറണാകുളത്തേക്ക് പുതിയ എക്സ്പ്രസ് ഹൈവേ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പഠനത്തിനായി ഒന്നര കോടി അനുവദിച്ചത് ഏറ്റവും വലിയ നേട്ടമാണ്. ഈ പാത യാഥാർത്ഥ്യ മായാൽ നിയോജക മണ്ഡലത്തിന്റെ കാർഷിക , വ്യാവസായിക പുരോഗതിക്കും ടൂറിസം വികസനത്തിനും വലിയ കുതിപ്പിന് കാരണമാകും.
50 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരി പാതയിലൂടെ ഒരു മണിക്കൂർ സമയം കൊണ്ട് എറണാകുളത്ത് എത്താൻ സാധിക്കുന്നതോടെ പാലാ എറണാകുളത്തിന്റെ സാറ്റലൈറ്റ് കേന്ദ്രമായി മാറും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിൽ ഗസ്റ്റ് ഹൗസ്, റെസ്റ്റോറന്റ്, ടോയിലറ്റ് കോംപ്ലക്സ് എന്നിവ നിർമ്മിക്കുന്നതിന് 4 കോടി രൂപ വീതവും അനുവദിച്ചു. പാലാ റിവർ വ്യൂ റോഡിന്റെ പൂർത്തീകരണത്തിനായി ബഡ്ജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. റിവർവ്യൂ റോഡ് വന്നു നിൽക്കുന്ന തിരക്കേറിയ സാന്തോം കോംപ്ലക്സ് മുതൽ ആ വി. ജംഗ്ഷനിലേക്ക് ഫ്ളൈ ഓവർ നിർമ്മിക്കുന്നതിന്റെ സാദ്ധ്യാതാപഠനത്തിനായി 10 ലക്ഷം രൂപക്കും അംഗീകാരം ലഭിച്ചു.
വി.ഡി. സതീശന്റെ പ്രഥമ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട 21 പദ്ധതികൾ ഇടം പിടിച്ചതായും അടിസ്ഥാന സൗകര്യവികസനം, ടൂറിസം, കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ, സ്പോർട്ട് സ് വികസനം എന്നിവ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ പാലായുടെ മുഖച്ഛായ മാറുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. തന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പാലാക്ക് വലിയ പരിഗണന നൽകി വിസ്മയം സൃഷ്ടിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും പുതുയുഗ പാലായുടെ സൃഷ്ടിക്കായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മാണി സി. കാപ്പൻ അഭ്യർത്ഥിച്ചു.
വെറും വരവുചെലവു കണക്കുകൾ നിരത്തുന്ന പതിവ് രീതി ഉപേക്ഷിച്ച് കേരളത്തിന് ദിശാബോധം നൽകുന്ന ബഡ്ജറ്റ് ആണ് സതീശൻ സർക്കാരിന്റെ കന്നിബജറ്റ് എന്ന് മാണി സി.കാപ്പൻ നിയമസഭയിൽ പറഞ്ഞു .ആരോഗ്യ , വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഭാവി വികസനത്തിനുള്ള ദിശാസൂചികയാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും ധനകാര്യ മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രതിഫലിക്കുന്നത് എന്ന് മാണി സി.കാപ്പൻ പറഞ്ഞു .കേരളത്തിൽ നിന്നും സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത 12 കുട്ടികളിൽ 8 പേരും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയിട്ടും അവരെ പരിഗണിക്കാത്ത കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തിയ കാപ്പൻ തെറ്റ് തിരുത്തി ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് അവാർഡ് നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ടു .എല്ലാ വിഭാഗത്തിനും പെൻഷൻ നൽകുന്ന സർക്കാർ സന്യസ്തർക്ക് പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു . ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് പാലായിൽ നിന്നും മേലുകാവ് വഴി ബി എം ബി സി നിലവാരത്തിൽ പൂർത്തീകരിച്ച റോഡ് 11 വർഷമായി ലേ ഓവർ ചെയ്യാത്തത് എത്രയും വേഗം പൂർത്തീകരിക്കണം .
വിദ്യാഭ്യാസ ഹബ്ബായ പാലായിൽ നിന്നും എറണാകുളത്തേക്ക് ഒരു സൂപ്പർ എക്സ്പ്രസ് ഹൈവേ നിർമ്മിക്കുന്നതിന് സാധ്യത പഠനത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചത് സന്തോഷകരമാണ്. ഈ റോഡ് പൂർത്തിയായാൽ എറണാകുളത്തിന്റെ സാറ്റലൈറ്റ് സിറ്റി ആയി പാലാ മാറുമെന്ന് എം.എൽ.എ അവകാശപ്പെട്ടു. ഏഷ്യയിലെ പ്രഥമവിശുദ്ധയായ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടവും നാലമ്പലങ്ങളും ഉള്ള രാമപുരം വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയി മാറും കായിക ഭൂപടത്തിൽ വലിയ സ്ഥാനം ഉള്ള പാലായിലെ ഒരു സ്പോർട്സ് അക്കാദമി നിർമ്മിക്കുന്നതിന് 25 സ്ഥലം സർക്കാർ കണ്ടെത്തി നൽകിയാൽ പ്രവാസികളുടെ സഹകരണത്തോടെ അത് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു .സർക്കാർ ഖജനാവ് കാലിയായി രിക്കുന്നതിനാൽ സ്വകാര്യ നിക്ഷേപത്തിലൂടെ നിയോജകമണ്ഡലത്തിന്റെ കാർഷിക , ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ശീതികരിച്ച കാർഷിക ഉൽപ്പന്ന സംഭരണശാലയും ഫുഡ്പാർക്കും പാലായിൽ സ്ഥാപിക്കുന്നതോടെ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാണെന്ന് ബഡ്ജറ്റിനെ പിന്തുണച്ചു കൊണ്ട് മാണി സി.കാപ്പൻ നിയമസഭയിൽ പറഞ്ഞു.
70 12 23 03 34

.jpg)


0 Comments