പാലാ നഗരസഭ ഭരണപക്ഷത്തെ തര്‍ക്കം.. ഇന്ന് വൈകിട്ട് ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിലും സമവായമായില്ല. തങ്ങളുടെ അഭിപ്രായം പറയാന്‍ സമയം വേണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. യു.ഡി.എഫ്. നേതാക്കള്‍ തീരുമാനം അറിയിച്ചാല്‍ ബാക്കി പറയാമെന്ന് സ്വതന്ത്ര മുന്നണി അംഗങ്ങള്‍.
സുനിൽ പാലാ
ഇന്ന് വൈകിട്ട് മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., ഫില്‍സണ്‍ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, പ്രൊഫ. സതീശ് ചൊള്ളാനി, എന്‍. സുരേഷ് തുടങ്ങിയവരാണ് പങ്കെടുത്തത്. ആദ്യം സ്വതന്ത്ര മുന്നണി അംഗങ്ങളുമായും പിന്നീട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായും യു.ഡി.എഫ്. നേതാക്കള്‍ ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനുളളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു ഉന്നത യു.ഡി.എഫ്. നേതാവ് ''യെസ് വാര്‍ത്ത''യോട് പറഞ്ഞു.
70 12 23 03 34
.jpg)


0 Comments