പാലാ നഗരത്തിൽ കാൽനടക്കാരുടെ അവകാശത്തിന് പുല്ലുവില കൊടുത്ത് നടപ്പാതകളിൽ കയ്യേറ്റവും സ്ഥിരമായ നിർമ്മാണങ്ങളും..... എത്രയും വേഗം ഇത് ഒഴിവാക്കി കാൽ നടയാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷനും , പാലാ ജനകീയ സമിതിയും രംഗത്ത് ...... കയ്യേറ്റം ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ സമരമെന്നും ഇരു സംഘടനകളുടേയും നേതാക്കൾ .....
കാൽ നടയാത്രക്കാരെ സംരക്ഷിക്കാനുള്ള
കോടതി വിധി വരെ നിലനിൽക്കെയാണ് പാലായിൽ നഗ്‌നമായ നിയമലംഘനം നടക്കുന്നതെന്ന് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ . ജോസും , പാലാ ജനകീയ സമിതി പ്രസിഡൻ്റ് അഡ്വ. സന്തോഷ് മണർകാടും ചൂണ്ടിക്കാട്ടി .
പാലായിലെ നടപ്പാതകൾ പലരുടേയും കൈവശത്തിലാണ് ഉള്ളത് . കുരിശുപള്ളി കവലയിൽ നിന്നും ഗവൺമെന്റ് ഹൈസ്കൂളിനും മുന്നിലൂടെ സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന നടപ്പാതയിലും, ടൗൺ ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന നടപ്പാതയിലും സ്ഥിരമായി വാഹനങ്ങളുടെ പാർക്കിംഗ് മേഖല ആയിരിക്കുകയാണ്.
മെയിൻ റോഡ് ടൗൺ ബസ്റ്റാൻഡ് ഭാഗത്തുനിന്നും സ്റ്റേഡിയം ജംഗ്ഷനിലേക്ക് പോകുന്ന നടപ്പാതകളിൽ സാധനങ്ങൾ ഇറക്കിവച്ചു, തൂക്കിയിട്ടും, കയ്യേറിയിരിക്കുകയാണ്. ഇതു മൂലം കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഇടമായി മാറിയിരിക്കുകയാണ്.
മുരിക്കുമ്പുഴ ഭാഗത്ത് സ്ലാബ് ഇല്ലാത്ത ഓടകൾ വരെ അപകട ഭീഷണി ഉയർത്തി വാ പിളർന്നു നിൽപ്പുണ്ട്. മറു ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കുമാണ് . ഇതുമൂലം സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
നടപ്പാതകളിലെ കയ്യേറ്റങ്ങളെ സംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല എന്നാണാക്ഷേപം.
കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി . ജെ . ജോസും പാലാ ജനകീയ സമിതി പ്രസിഡൻ്റ് അഡ്വ. സന്തോഷ് മണർകാടും ആവശ്യപ്പെട്ടു
70 12 23 03 34



.jpg)


0 Comments