പി .എസ്. ഡബ്ലിയു. എസ്. കൊഴുവനാൽ സോൺ ഉദ്ഘാടനം ഇന്ന്.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കൊഴുവനാൽ സോൺ പ്രമോഷൻ കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സോണൽ അവലോകന സമ്മേളനവും ഇന്ന് തിങ്കളാഴ്ച നടക്കും. സെൻ്റ് ജോൺ നെപുംസ്യാൻസ് പള്ളി ഹാളിൽ രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഫൊറോന രക്ഷാധികാരിയും വികാരിയുമായ ഫാ. ജോസ് നെല്ലിക്ക ത്തെരുവിൽ അദ്ധ്യക്ഷത വഹിക്കും. സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ രൂപതാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ ഉദ്ഘാടനം നിർവഹിക്കും.
കാഞ്ഞിരമറ്റം പള്ളിവികാരി ഫാ. ജോസഫ് മണ്ണനാൽ, മൂഴൂർ പള്ളിവികാരി ഫാ. സെബാസ്‌റ്റ്യൻ കണിയാംപടി, മറ്റക്കര പള്ളിവികാരി ഫാ. ജോസഫ് പര്യാത്ത്, കരിമ്പാനി പള്ളിവികാരി ഫാ ജയിംസ് കരിമാക്കൽ,അസിസ്റ്റൻ്റ് ഡയറക്ടർ മാരായ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ഫാ. മാത്യു പുളിക്കപറമ്പിൽ, സോൺ ഡയറക്ടർ ഫാ. ജോൺ വയലിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ, കോഡിനേറ്റർ ജിജി സിന്റോ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
കൊഴുവനാൽ ഫൊറോനയുടെ ഭാഗമായ എല്ലാ ഇടവക പള്ളികളിൽ നിന്നും സ്വാശ്രയ സംഘം/ കർഷക ദള ഫെഡറേഷൻ ഭാരവാഹികളും, സ്വയം സഹായ സംഘം/ കർഷക ദളങ്ങൾ എന്നിവയുടെ പ്രതിനിധികളും സംബന്ധിക്കും. പ്രോഗ്രാമിന് പിറ്റ് സി ജോസഫ് ചൊള്ളമ്പുഴ , രാജു മാത്യു തെക്കേമുറിയിൽ , റോമിയോ സെബാസ്‌റ്റ്യൻ കളരിക്കൽ , രാജു മാത്യു പറഞ്ഞാട്ട്, ജയ്മോൻ പുത്തൻപുരയ്ക്കൽ, സിറിയക്ക് തോമസ് വരാച്ചേരിൽ, ലിസ്സി ചാക്കോ,പുഷ്‌പമ്മ പോൾ, തങ്കമ്മ ജോണി, മെർളി ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതയിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുതിയ ഫൊറോനകളിലൊന്നായ കൊഴു വനാലിൽ പൈക , ഉരുളികുന്നം, കാഞ്ഞിരമറ്റം, മണലുങ്കൽ , മൂഴൂർ, മഞ്ഞാമറ്റം, കരിമ്പാനി ,മറ്റക്കര , അൽഫോൻസാഗിരി കൊഴുവനാൽ തുടങ്ങി പത്ത് പള്ളികളാണുള്ളത്.
70 12 23 03 34
.jpg)


0 Comments