കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്കായി വേണ്ട മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണം - ജി. സുകുമാരന്‍ നായര്‍



കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്കായി വേണ്ട മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിര്‍ദ്ദേശിച്ചു.
 
തീര്‍ത്ഥാടകര്‍ക്കായി കടപ്പാട്ടൂര്‍ ക്ഷേത്രസന്നിധിയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സുകുമാരന്‍ നായര്‍ ശ്ലാഘിച്ചു.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ആറാമത് തവണയും തെരഞ്ഞെടുക്കപ്പെട്ട ജി. സുകുമാരന്‍ നായരെ ആദരിക്കുന്നതിനായി എത്തിയ കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയംഗവും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍, കടപ്പാട്ടൂര്‍ ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം, എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവരോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. മനോജ് ബി. നായരും സതീഷ് കല്ലക്കുളവും ചേര്‍ന്ന് സുകുമാരന്‍ നായരെ പൊന്നാട അണിയിച്ചാദരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments