വായന ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച പുസ്തകം പ്രകാശനം ചെയ്തു.
ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥകളും കവിതകളും കാർട്ടൂണുകളും രചിച്ച വലിയ പുസ്തകമാണ് വായന ദിനത്തിൽ പ്രകാശനം ചെയ്തത്.
സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത ബാലസാഹത്യകാരൻ അന്തിനാട് ജോസ് പുസ്തക പ്രകാശനം നടത്തി. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, ഫാ. ജേക്കബ് കടുതോടിൽ, സാഹത്യകാരൻ ജോസ് അന്തിനാട് തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34
.jpg)


0 Comments