എലിക്കുളത്ത് കർഷക സഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു


എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ
കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ഇളങ്ങുളം സെൻ്റ് മേരീസ് ചർച്ച്
പാരീഷ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം ജോഷി കെ ആൻ്റണി
കുഴിക്കാട്ടുതാഴെ അദ്ധ്യക്ഷനായി. എലിക്കുളം കൃഷി ഓഫീസർ കെ പ്രവീൺ പദ്ധതി വിശദീകരണവും സെൻ്റ് മേരീസ് ചർച്ച്
വികാരി റവഃ ഫാദർ ഡാർവിൻ വാലുമണ്ണേൽ അനുഗ്രഹ പ്രഭാഷണവും നടത്തി. അസി: കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്,
ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളകിനത്തിൻ്റെ ഉപജ്ഞാതാവ്
സി.ജെ. കുരുവിള ചീരാംകുഴി , ഇൻഫാം പ്രതിനിധികളായ
സുശീലാ എബ്രഹാം പുതുപ്പറമ്പിൽ, ലീനാ ജെയിംസ് വെള്ളാപ്പള്ളിൽ,
ബിനു ആൻ്റണി ഇല്ലിമൂട്ടിൽ, വി.ജെ ജയിംസ്, അജി ജോർജ് ചെങ്ങളത്ത്,പി.എസ് പ്രശാന്ത് പാലാത്ത് പനമറ്റം
തുടങ്ങിയവർ സംസാരിച്ചു . നടീൽ വസ്തുക്കളുടെ കൈമാറൽ, കൃഷിയനുഭങ്ങളുടെ
പങ്കുവെയ്ക്കൽ എന്നിവ നടന്നു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments