മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2026 നടത്തി
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2026 നടത്തി. പ്രതിഭാസംഗമം 2026 ന്റെ ഉദ്ഘാടനം എൻ.എസ്.എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറിയും കോർപ്പറേറ്റ് മാനേജറുമായ പ്രൊഫ.Dr. എസ് സുജാത നിർവഹിക്കുകയും, പ്രതിഭകളെ ആദരിച്ച് അനുമോദിക്കുകയും ചെയ്തു.
മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരയോഗങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും ഡിഗ്രി, പി ജി കോഴ്‌സുകളിൽ റാങ്കും, A ഗ്രേഡും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാസംഗമം 2026 പരിപാടിയിൽ അനുമോദിച്ചു.
പാല RDO യായി മികച്ച സേവനം അനുഷ്ഠിക്കുന്ന 1915-ാംനമ്പർ പടിഞ്ഞാറ്റിൻകര കരയോഗ അംഗം ഷാഹിന രാമകൃഷ്ണൻ , 401-ാം നമ്പർ കീഴമ്പാറ കരയോഗ അംഗവും യൂണിയൻ പ്രതിനിധിയുംമായ Adv K P സനൽകുമാർ [ സെൻട്രൽ ഗവൺമെന്റ് സ്റ്റാന്റിങ് കമ്മറ്റി അംഗം ] എന്നിവരെ പ്രത്യേകം ആദരിച്ചു. പ്രതിഭകൾക്ക് യൂണിയൻ സ്കോളർഷിപ്പും, മെമന്റോയും, നാഗാർജ്ജുന ആയുർവേദിക് ബ്രഹ്മിയും , നാരായണീയവും, ആദ്ധ്യാത്മിക പുസ്തകവും നൽകി.
യോഗത്തിൽ മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗത പ്രസംഗവും, വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി നായർ ആശംസാ പ്രസംഗവും നടത്തി. യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ.ഗിരീഷ് കുമാർ, സുരേഷ് പി.ജി, ജി ജയകുമാർ, എം.പി വിശ്വനാഥൻ നായർ, കെ അജിത് കുമാർ, രാജേഷ് മറ്റപ്പള്ളിൽ, സതീഷ് കല്ലക്കുളം, പ്രതിനിധി സഭാംഗങ്ങളായ പി എൻ പരമേശ്വരൻ നായർ , സി എൻ രാമചന്ദ്രൻ നായർ , റ്റി റ്റി ജി ഗോപിനാഥൻ നായർ , വനിത യൂണിയൻ വൈസ് പ്രസിഡന്റ് ജഗദമ്മ ശശിധരൻ , ജോയന്റ് സെക്രട്ടറി ബീന വിശ്വനാഥ് , ഖജാൻജി അനു എസ് നായർ , ഇന്ദിര സതീശൻ , രാജി അനീഷ് , സന്ധ്യ എസ് നായർ ,ലത ദിലീപ്, ഗീത രവീന്ദ്രൻ , ശ്രീരേഖ പ്രദീപ് കുമാർ, ബിബിത ദിലീപ് എന്നിവർ നേതൃത്വം നൽകി എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ.എ അഖിൽകുമാർ യോഗത്തിന് കൃതജ്ഞത അറിയിച്ചു.
70 12 23 03 34


.jpg)


0 Comments