തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുകയും എതിർപ്പുകളുയരുമ്പോൾ തിരുത്തി പറയുകയും ചെയ്യുന്ന 'യു-ടേൺ' നയമാണ് സർക്കാരിന്റേതെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ.



തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുകയും എതിർപ്പുകളുയരുമ്പോൾ തിരുത്തി പറയുകയും ചെയ്യുന്ന 'യു-ടേൺ' നയമാണ് സർക്കാരിന്റേതെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ.

 ടാറ്റയെക്കൊണ്ട് 'ടാറ്റാ' പറയിപ്പിച്ച് ആഗോളതലത്തിൽ നാണംകെട്ട ഭരണകൂടം, മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണത്തിൽ പോലും അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കോട്ടയത്ത് കുറ്റപ്പെടുത്തി.


ആശുപത്രികളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് തിരുത്തേണ്ടി വന്നത് സർക്കാരിന്റെ അസ്ഥിരതയ്ക്ക തെളിവാണ്. 


ടാറ്റ 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്വയം നാണംകെടുകയായിരുന്നു. എന്നാൽ പൊന്നാനിയിൽ ചെറുകിട കപ്പൽ നിർമ്മാണശാലയ്ക്കായി പദ്ധതി തയ്യാറാക്കിയത് മുൻ എൽ.ഡി.എഫ് സർക്കാരാണെന്നും, തങ്ങളുടെ പരാജയം മറച്ചുവെക്കാൻ സർക്കാർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments