സുനില്‍ പാലാ
പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിക്ക് ചുറ്റുമതില്‍ പണിയുന്നതിന് 5 കോടി രൂപാ പുതിയ ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മാണി സി. കാപ്പന് എം.എല്‍.എ. പറഞ്ഞു.
ആശുപത്രിയുടെ പുനസംഘടിപ്പിച്ച മാനേജ്മെന്റ് കമ്മറ്റിയുടെ ആദ്യയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ചേര്‍ന്ന കമ്മറ്റിയില്‍ ഒട്ടേറെ പുതിയ നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്.
പഴയ ലിഫ്ടുകള്‍ പൊളിച്ച് മാറ്റുവാന്‍ നടപടി സ്വീകരിക്കുമെന്നും ആശുപത്രിയില്‍ ഫോറന്‍സിക് സര്ജ്ജന്, സൈക്യാട്രിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നീ പുതിയ പോസ്റ്റുകള്‍ രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് പ്രാധാന്യം നല്കി അറിയിക്കുമെന്നും മാണി സി. കാപ്പന് പറഞ്ഞു.
ഡി-അഡിക്ഷന് സെന്ററില്‍ ആവശ്യമായ അധിക സൗകര്യങ്ങള്‍ ഒരുക്കും. സര്‍ക്കാര്‍ തലത്തിലുള്ള മികച്ച അംഗീകാരം ലഭിക്കുവാന്‍ ആശുപത്രിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആരംഭിക്കുവാന്‍ അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
ഡി-അഡിക്ഷന് സെന്ററില്‍ ആവശ്യമായ അധിക സൗകര്യങ്ങള്‍ ഒരുക്കും. സര്‍ക്കാര്‍ തലത്തിലുള്ള മികച്ച അംഗീകാരം ലഭിക്കുവാന്‍ ആശുപത്രിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആരംഭിക്കുവാന്‍ അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
അടിയന്തിരമായി സര്‍വേ നടത്തുവാനും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിലേക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കത്ത് നല്കുവാനും യോഗത്തില്‍ തീരുമാനമായി. ആശുപത്രിയില്‍ എ.ടി.എം. സ്ഥാപിക്കുന്നതിനും അതിന്റെ വാടക ഈടാക്കുന്നതിനും തീരുമാനിച്ചു.
ആശുപത്രി കെട്ടിടങ്ങളുടെ ഫയര്‍ & സേഫ്ടി, സ്ട്രക്ച്ചര്‍ സ്റ്റെബിലിറ്റി എന്നിവ രണ്ട് മാസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്ക് കത്ത് നല്‍കും. പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി മുഖേന കോട്ടയം എസ്.പിക്ക് കത്ത് നല്കുവാനും തീരുമാനമായി.
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി., ആര്.എം.ഒ. ഡോ. രജീഷ് ബാബു, ലേ സെക്രട്ടറി ഷെരീഫ് പി.എ., പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിതാ പ്രകാശ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടോണി തൈപ്പറമ്പില്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സതി ശശികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീനാ സണ്ണി, മുനിസിപ്പല്‍ എഞ്ചിനീയര്‍ സിയാദ്, കെ.എസ്.ഇ.ബി. എഞ്ചിനീയര്‍ ബിബിന്‍ ജി.എസ്., എഞ്ചിനീയര്‍മാരായ രൂപേഷ്, ജോസ് ജോസഫ്, സോമിനി, പാലാ എസ്.ഐ. സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ തോമസ് ആര്.വി., അനസ് കണ്ടത്തില്‍, ജോര്‍ജ്ജുകുട്ടി വി.എസ്., വിനോദ് റ്റി.കെ., സജേഷ് ശശി, ഡി. മുരളീധരന്, ചൈത്രം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34


.jpg)


0 Comments