കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ ഇന്ന് പുലർച്ചെ മരണമടഞ്ഞു



കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ ഗുരുതരമായി പരിക്കേറ്റ  കന്യാസ്ത്രീ ഇന്ന് പുലർച്ചെ മരണമടഞ്ഞു
 
കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിപ്പിള്ളി എസ്.ഡി. കോണ്‍വെന്‍റിലെ സിസ്റ്റര്‍ ഹെയ്സ്ലെറ്റ് (56) ആണ് മരിച്ചത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ റിട്ടയേഴ്ഡ് അധ്യാപികയായിരുന്നു.

കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപത്തുവച്ച് ഇന്നലെ(ചൊവ്വ) രാവിലെ 8.20-നായിരുന്നു സംഭവം. ബസ് വളവ് തിരിയുന്നതിനിടെ കന്യാസ്ത്രീ തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ കന്യാസ്ത്രീയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്(ബുധൻ) പുലർച്ചെ 5 മണിയോടെ മരിച്ചു.


വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസിന്റെ വാതിൽ തുറന്നിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

മൃതദേഹം നാളെ(വ്യാഴം) രാവിലെ 6 മണിയോടെ കോഴിപ്പിള്ളി എസ്ഡി കോൺവെന്റിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3.30ന് എസ്ഡി കോൺവെന്റ് പ്രോവിൻസ് ഹൗസിൽ





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments