സുനില്‍ പാലാ
മോനിപ്പള്ളി വളവിലെ ഈ വെള്ളക്കെട്ട്... എന്തൊരു മോശം! കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമായി മാറുകയാണ്. ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ 300 മീറ്ററോളം ദൂരത്തില്‍ വെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
അശാസ്ത്രീയമായ റോഡ് നിര്‍മാണവും മഴവെള്ളം ഒഴുകിപ്പോയിരുന്ന ഓടകള്‍ നികത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മുമ്പ് ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാന്‍ ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നു. മേക്കാട്ട് തോട് വഴിയായിരുന്നു പ്രധാനമായും വെള്ളം ഒഴുകിപ്പോയിരുന്നത്. കൂടാതെ കൊച്ചുപാലം വഴിയും, കടുതോടില്‍ തോട് ഇരുട്ടുകുഴി തോട് എന്നിവ വഴിയും വെള്ളം ഒഴുകിപ്പോയിരുന്നു.

എന്നാല്‍ റോഡ് വീതികൂട്ടി നിര്‍മിച്ചതോടൊപ്പംഈ തോടുകളെല്ലാം നികത്തപ്പെടുകയും കലുങ്കുകളും ഓടകളും അപ്രത്യക്ഷമാവുകയും ചെയ്തതോടെയാണ് മഴക്കാലത്ത് ഇവിടെ വെളളക്കെട്ട് രൂപപ്പെടാന്‍ കാരണമായത്.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളി വെള്ളവും മലിനജലവും കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് ഇവിടെ പതിവാണ്. കാല്‍ നടയാത്രക്കാര്‍ക്ക് ഇതു വഴി കടന്നു പോകാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിച്ചുവീഴുന്നതിനാല്‍ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. വളവുള്ള പ്രദേശം കൂടിയായതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം
മോനിപ്പള്ളി വളവിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് പാലാ ജനകീയ സമിതിയോഗം ആവശ്യപ്പെട്ടു.
റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായി ഓടകള്‍ നിര്‍മിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം പഴയതുപോലെ മേക്കാട്ട് തോട് വഴി ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കുക എന്നിവയും ചെയ്യണമെന്ന് ജനകീയ സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments