സിപിഎമ്മുമായി അവിശുദ്ധസഖ്യം ചേർന്ന് പുളിക്കണ്ടം സ്വതന്ത്ര മുന്നണി കോൺഗ്രസിനെയും, ജനങ്ങളേയും വഞ്ചിക്കുന്നു; ഇനി പിന്തുണയ്ക്കാൻ കഴിയില്ല: ടോണി തൈപ്പറമ്പിൽ


സിപിഎമ്മുമായി അവിശുദ്ധസഖ്യം ചേർന്ന് പുളിക്കണ്ടം സ്വതന്ത്ര മുന്നണി കോൺഗ്രസിനെയും, ജനങ്ങളേയും വഞ്ചിക്കുന്നു; ഇനി പിന്തുണയ്ക്കാൻ കഴിയില്ല:  ടോണി തൈപ്പറമ്പിൽ

പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനമെടുത്ത് കോൺഗ്രസ് കൗൺസിലർമാർ.  സിപിഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി.  കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു.  എന്നാൽ ഈ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ  കോൺഗ്രസ് നിലപാടിനെ അട്ടിമറിയിക്കും,  സിപിഎം നിലപാട് വിജയിപ്പിക്കുവാനും ആയി കൗൺസിലർമാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ  കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന്  പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ജനങ്ങളോട്  വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്.  അജണ്ട മാറ്റിവെക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നയിക്കുകയും എൽഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത്  എന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു.

കോൺഗ്രസ് പാർലമെൻററി ലീഡർ ടോണി തൈപ്പറമ്പിലിന്റെ പ്രസ്താവന

കോൺഗ്രസിന്റെ പിന്തുണയിൽ സിപിഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തിൽ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോൺഗ്രസുകാരനും ഇല്ല. മാണി ഗ്രൂപ്പിനെ  ഭരണത്തിൽ നിന്ന് മാറ്റിനിർത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ് നിലപാടെടുത്തത് സിപിഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാൻ അല്ല.  ബിനു പുളിക്കകണ്ടവും ലാലിച്ചൻ ജോർജും തമ്മിലുള്ള  അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങൾ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോൺഗ്രസ് മുൻനിരയിൽ ഉണ്ടാകും. 

ഡിവൈഎഫ്ഐ സമ്മേളനത്തിനുവേണ്ടി പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടിനൊപ്പം നിൽക്കുവാനും കോൺഗ്രസിന് കഴിയില്ല.  ഈ തീരുമാനം അംഗീകരിക്കരുത് എന്ന് നേരത്തെ തന്നെ പാർട്ടി സ്വതന്ത്ര മുന്നണിയോട്  ആവശ്യപ്പെട്ടിരുന്നതാണ്.  എന്നിട്ടും അവർ സിപിഎം നേതാവിന്റെ നിർദ്ദേശം അനുസരിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത് പിന്തുണച്ച കോൺഗ്രസിനെ പിറകിൽ നിന്ന് കുത്തിയതിന് തുല്യമാണ്.  തെറ്റ് തിരുത്താൻ പല അവസരങ്ങളും കൊടുത്തിട്ടും വീണ്ടും സിപിഎമ്മിനൊപ്പം ചേർന്ന് കോൺഗ്രസിന് വഞ്ചിക്കുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ ഇതിനാൽ പിൻവലിക്കുന്നു.  മറ്റു കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments