പൈക ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് ആവശ്യപ്പെട്ടു.


പൈക ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് ആവശ്യപ്പെട്ടു. 

ടൗണിൽ നിന്നും പിണ്ണാക്കനാട് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഗതാഗതക്കുരുക്കും തിരക്കും ഏറെ അനുഭവപ്പെടുന്നത്. ഇവിടെ ദിശ ബോർഡുകൾ സ്ഥാപിക്കണമെന്നും റോഡിൽ ആരോ മാർക്കുകൾ വരയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 


പൈക ടൗണിൽ ബസുകൾ ആളുകളെ കയറ്റുന്നതിന് ഇറക്കുന്നതും റോഡിന് നടുക്ക് നിർത്തിയാണെന്ന് ആരോപണമുണ്ട്. ബസ് സ്റ്റോപ്പ് മാർക്ക് ചെയ്തു ഇതിനുള്ളിൽ ബസ്സുകൾ നിർത്താൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 ജോണി കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജോജി കുന്നത്തുപുരയിടം, മാത്തച്ചൻ നരിതൂക്കിൽ, ജോഷി തെക്കേടത്ത്, ജിനു ഭാസ്കർ, സോജൻ തൊടുക,രാജേഷ് ജോർജ്, ജോജി വറവുങ്കൽ എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments