ശക്തമായ കാറ്റില്‍ മരം വീണ് തകര്‍ന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ പുതുതായി സ്ഥാപിച്ച പോസ്റ്റ് ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു.
പുറപ്പുഴ മുണ്ടോക്കുഴി അമല്‍ (32), പുറപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന കഞ്ഞിക്കുഴി സ്വദേശി സുധീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ മണക്കാട് പെരിയാമ്പ്രയിലാണ് അപകടം. വൈദ്യുതി മേഖലയില്‍ ബുധനാഴ്ചയുണ്ടായ കനത്ത കാറ്റില്‍ ഏഴ് പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം.
ഒരാള്‍ പോസ്റ്റില്‍ ഇരുന്ന് വൈദ്യുതി ലൈന്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പോസ്റ്റ് ചുവടുഭാഗത്തുവച്ച് ഒടിഞ്ഞ് താഴേക്ക് പതിയ്ക്കുകയായിരുന്നു. ഇരുവര്‍ക്കും സാരമായ പരിക്കുകളുണ്ട്. പുതുതായി സ്ഥാപിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ ഗുണനിലവാരം ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഒടിഞ്ഞു വീണ് പോസ്റ്റിനുള്ളില്‍ വണ്ണം കുറഞ്ഞ നാല് ചെറിയ കമ്പികള്‍ മാത്രമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
70 12 23 03 34

.jpg)


0 Comments