ചെവിയില്‍ സ്റ്റഡ് കുടുങ്ങി അസഹനീയമായ വേദനയനുഭവിച്ച യുവാവിന് തുണയായി മൂലമറ്റം അഗ്‌നിരക്ഷാസേന. ഞായറാഴ്ച വൈകിട്ട് 6 ഓടെയാണ് ചെവിയില്‍ സ്റ്റഡ് കുടുങ്ങിയത്. കോളപ്ര പന്ത്രണ്ടാംമൈല്‍ സ്വദേശിയായ ഇഞ്ചപ്പിള്ളിയില്‍ ജിഷ്ണു ജിനേഷ് (24) ആണ് ഫയര്‍ സ്റ്റേഷനില്‍ സഹായം തേടിയെത്തിയത്.
സേനാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ ചെവിയില്‍ സ്റ്റഡ് മുറുകിയിരിക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് വളരെ സൂക്ഷ്മമായി ചെവിക്ക് പരിക്കേല്‍ക്കാതെ അഞ്ചുമിനിറ്റിനകം സ്റ്റഡ് സുരക്ഷിതമായി മുറിച്ചു മുറിച്ചുമാറ്റുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.
70 12 23 03 34

.jpg)


0 Comments