ഓപ്പറേഷൻ തൂഫാൻ നാർക്കോട്ടിക് ഹണ്ട് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലും .




ഓപ്പറേഷൻ തൂഫാൻ നാർക്കോട്ടിക് ഹണ്ട് പാലാ  ബ്രില്യന്റ് സ്റ്റഡി സെന്ററിലും .

ലഹരിയിൽ നിന്നും പുതുതലമുറയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പ്രോഗ്രാം മുത്തോലിയിലുള്ള ബ്രില്യന്റ് സ്റ്റഡി സെന്റർ കാമ്പസിൽ ചൊവ്വാഴ്ച (21.7.2026) നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന വിദ്യാർത്ഥി സദസ്സ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 


മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. 

ബ്രില്യന്റ സ്റ്റഡി സെന്റർ ഡയറക്ടർ സെബാസ്റ്റ്യൻ മാത്യു, ജോർജ് തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.    വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും വിദ്യാർത്ഥികളെത്തുന്ന കേരളത്തിലെ ഏറ്റവും വലിയ


 എഞ്ചിനീയറിംഗ് , മെഡിക്കൽ എൻട്രൻസ് പരിശീലന കേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ഈ പ്രോഗ്രാം നടക്കുന്നതോടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ആഗോള മാനം കൈവരുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരായ സെബാസ്റ്റ്യൻ  മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ് ബി.സന്തോഷ്കുമാർ എന്നിവർ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments