ചെയർപേഴ്സാ ...... പ്ലീസ്..... ക്ഷമിക്കണം ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്.



ചെയര്‍പേഴ്‌സാ ...... പ്ലീസ്..... ക്ഷമിക്കണം
ചെയര്‍പേഴ്‌സണ്‍ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്റെ തുറന്ന കത്ത്.



പ്രിയപ്പെട്ട ചെയര്‍പേഴ്‌സാ,
    അവിശ്വാസം പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലും ചെറുപ്പക്കാരിയായ തനാലും ചെയര്‍ പേഴ്‌സണ് എതിരെ വിമര്‍ശിക്കുന്നതിന്  വ്യക്തിപരമായി എനിക്ക് പരിമിതികളുണ്ടായിരുന്നു.പ്രതിപക്ഷ കക്ഷി നേതാവ് എന്ന നിലയില്‍ അതിന് ചില കോണുകളില്‍ നിന്ന് എനിക്ക് വിമര്‍ശനം കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.കാരണം ചെയര്‍പേഴ്‌സന്റെ ആദ്യ തീരുമാനമായ പാലായിലെ പോത്തിറച്ചി വില കുറയുക്കുമെന്ന് പ്രഖ്യപനം നടക്കാതെ പോയതു മുതല്‍ നിരവധി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതെ പോയത് അക്കമിട്ട് നിരത്താന്‍ ഞങ്ങളുടെ കൈവശം ഉണ്ട്. പക്ഷെ ഇപ്പഴും ആ വിമര്‍ശനത്തിലേയ്‌ക്കോ, പരിഹാസത്തിലേയ്‌ക്കോ കടക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല. 6 മാസം കൊണ്ട് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ പുര്‍ണ്ണതയിലെത്തിക്കാന്‍ കഴിവും ഭരണപരിചയവും ഉള്ളവര്‍ക്ക് പോലും സാധിക്കില്ലയെന്നും എനിക്കറിയാം.
പക്ഷെ കുറച്ച് ദിവസമായി മാദ്ധ്യമങ്ങളില്‍ കൂടി ചെയര്‍പേഴ്‌സണ്‍ നടത്തിയതായി വികസനനേട്ടങ്ങള്‍ പറയുമ്പോള്‍ അതിന്റെ നൂറ് ശതമാനം ഉറപ്പുള്ള സത്യാവസ്ഥ പൊതുജനത്തെ അറിയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്വവും എന്ന നിലയില്‍ ഒന്ന് വിശദീകരിക്കുകയാണ്.

1. നഗരസഭ വാട്ടര്‍ അതോറിട്ടിക്കുള്ള  കുടിശിഖ എഴുതിതള്ളാന്‍ സാധിച്ചുവെന്ന് ചെയര്‍പേഴ്‌സണ്‍ അവകാശപ്പെടുന്നു.
     മറുപടി - ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ  കാലത്ത്          അതായത് (കഴിഞ്ഞ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലത്ത് ) പാലാ നഗരസഭയുടെ വാട്ടര്‍ അതോറിട്ടിക്ക് നല്‍കാനുള്ള കുടിശിഖ സര്‍ക്കാര്‍ ഏറ്റെടുത്ത് വാട്ടര്‍ അതോറിട്ടിക്ക് നല്‍കാതെ വാട്ടര്‍ അതോറിട്ടി വൈദ്യം തി ബോര്‍ഡിന് നല്‍കാനുള്ള കുടിശിഖ ഇനത്തില്‍ നല്‍കാന്‍ തീരുമാനവും പണവും വകയിയിരുത്തിയിരുന്നതുമാണ്.  പക്ഷെ ഈ വിഷയത്തില്‍ നഗരസഭയ്ക്ക് എതിരെ ജപ്തി നടപടികള്‍ നടന്നതിനാല്‍ അതിന്റെ ഫീസ് റവന്യം വകുപ്പിന് നല്‍കാത്തതിനാല്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ സര്‍ക്കാറിന് ടി തുക വാട്ടര്‍ അതോറിട്ട് നല്‍കാന്‍ സാധിച്ചില്ല. ഇപ്പോള്‍ അതും ഒഴിവാക്കി തിന് ശേഷം വാട്ടര്‍ അതോറിട്ടി എഞ്ചിനിയര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് ഒരു കത്ത് നല്‍കി.ഇത് ഞാന്‍ മനസ്സിലാക്കിയത് ഗവ. ഓര്‍ഡര്‍ പരിശോധിച്ചും ഉന്നത വാട്ടര്‍ അതോറിട്ടി ഉദ്യേഗസ്ഥരെ ബന്ധപ്പെട്ടു മാ ണ്.ഇതില്‍ ചെയര്‍പേഴ സണ് എന്ത് റോള്‍ ആണ് ഉള്ളത്.

2. അടുത്ത നേട്ടമായി പറയുന്നത് - ലേലത്തില്‍ പോകാതെ കിടന്ന മൂന്നാനി ലോയേഴ്‌സ് ചേമ്പര്‍ ഈ കാലയളവില്‍ വാടകയ്ക്ക് നല്‍കി 50 ലക്ഷത്തിലധികം വരുമാനം ഉണ്ടാക്കിയെന്ന് .
  മറുപടി - കുര്യാക്കോസ് പടവന്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ കോടികണക്കിന് രുപ ലോണ്‍ എടുത്ത് നിര്‍മ്മിച്ച  മൂന്നാനി ലോയേഴ്‌സ് ചേമ്പര്‍ പല പ്രാവശ്യം ലേലം ചെയ്തിട്ടും പോകാത്ത സാഹചര്യത്തില്‍ ആദ്യം ബില്യന്റ് സെന്ററിന് ഹോസ്റ്റലിന് വേണ്ടി സമീപിക്കുകയും അവര്‍ അതിന് EMD ആയി 4 ലക്ഷം രൂപ നഗരസഭ ഫണ്ടില്‍ അടയ്ക്കകയും ചെയതു. എന്നാല്‍ ഏതോ അന്നത്തെ ഭരണ സമിതി വിരോധികള്‍ അവരെ സമീപിച്ച് വെള്ളം കിട്ടില്ലായെന്ന് പറഞ്ഞ് അവരെ മുടക്കി .അവര്‍ 4 ലക്ഷം EMD ഉപേഷിച്ച് വേണ്ടന്നു വച്ചു. പിന്നിട് വന്ന അന്നത്തെ LDF ചെയര്‍മാന്‍മാര്‍ ജോസ്.കെ.മാണിയുടെ സഹായത്തോടെ ട്രിപ്പിള്‍ ഐ.റ്റിയെ സമീപിച്ച് നിരന്തര ചര്‍ച്ചകള്‍ നടത്തി  അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞ ഭരണകാലത്ത് തുകയും അനുവദിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഈ അദ്ധ്യായന വര്‍ഷത്തെ കുട്ടികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നുവെന്നതല്ലേ സത്യം .കുട്ടികള്‍ താമസിച്ചതിന് ശേഷം ഈ ആഗസ്റ്റ് മുതലേ വാടക കിട്ടുകയുള്ളുവെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യം അല്ലേ? സംശയം ഉണ്ടങ്കില്‍ ട്രിപ്പിള്‍ ഐ.റ്റി രജിസ്റ്റാറോട് ആര്‍ക്കും ചോദിക്കാം

3. അടുത്ത നേട്ടമായി ചെയര്‍പേഴ്‌സണ്‍ പറയുന്നത് വര്‍ക്കിംഗ് വ്യൂമന്‍സ് ഹോസ്റ്റലില്‍ വാട്ടര്‍ കണക്ഷന്‍ കൊടുത്തുവെന്ന്

മറുപടി - അത് സത്യമാണ്.
      വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വര്‍ക്കിംഗ് വ്യുമന്‍സ് ഹോസ്റ്റല്‍ കഴിഞ്ഞ LDF ഭരണ സമിതിയാണ് വനിതാ വികസന കോര്‍പ്പേറേഷന് നഗരസഭയ്ക്ക് വര്‍ഷം 10 ലക്ഷം രൂപയോളം  ലഭിക്കുന്ന രീതിയില്‍ വാടകയ്ക്ക് നല്‍കിയത്. വാടക ലഭിച്ചും വരുന്നു.കിണര്‍ ഉണ്ടെങ്കിലും നേരത്തെ നടത്തിയവരുടെ പേരില്‍ വാട്ടര്‍ കിടശിഖ ഉണ്ടായിരുന്നതിനാല്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വന്ന ചെയര്‍പേഴ്‌സന്റെ കാലത്ത് നല്‍കാന്‍ സാധിച്ചുവെന്ന് മാത്രം.

4. അടുത്ത ചെയര്‍പേഴ്‌സണ്‍ നേട്ടമായി പറയുന്നത് ഈ വര്‍ഷം പദ്ധതി ചിലവിനത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയെന്ന് .ചെയര്‍പേഴ്‌സണ്‍ ഒരു കാര്യം മനസ്സിലാക്കുക. പ്രായോഗികമായ പദ്ധതികള്‍ ആസൂത്രണം ചെയ്തങ്കില്‍ മാത്രമെ നിര്‍വ്വഹണം നടത്തി തുക ചിലവഴിക്കാന്‍ സാധിക്കുകയുള്ളു.2025-2026 കാലഘട്ടത്തിലെ ഒന്നാം സ്ഥാനമാണ് കിട്ടിയത്.ആ കാലഘട്ടത്തിന്റെ  ക്രഡിറ്റ് അന്നത്തെ LDF ചെയര്‍മാനാണ്. ചെയര്‍പേഴ്‌സണ്‍ ഒരു വര്‍ഷം സ്ഥാനത്ത് ഉണ്ടങ്കില്‍ 2026 - 2027 വര്‍ഷത്തില്‍ ഒന്നാം സ്ഥാനം നേടിയാല്‍ അത് ചെയര്‍പേഴ്‌സണ് അര്‍ഹതപ്പെട്ടതായിരിക്കും.

5. ചെയര്‍പേഴ്‌സണ്‍അടുത്തതായി അവകാശപ്പെട്ടത് 6 മാസം കൊണ്ട് നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിച്ചെന്നും ബാധ്യതകള്‍ കുറച്ചുവെന്നുമാണ്.
      മറുപടി -കഴിഞ ഭരണ സമിതിയുടെ കാലത്താണ് വരുമാന വര്‍ദ്ധന വിനായി വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, മിനി എ സി ഹാള്‍, ലോയേഴ്‌സ് ചേമ്പര്‍, നിരവധി കെട്ടിടമുറികള്‍ എന്നിവ ലേലം ചെയ്തും സ്ഥാപനങ്ങള ഏല്‍പ്പിച്ചതും. ഇതു വഴി ഒരു കോടി രൂപയോളം വാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു.അതു പോലെ കുര്യാക്കോസ് പടവന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് വന്‍തുക സെക്യൂരിറ്റി വാങ്ങി ലേലം ചെയ്ത കെട്ടിടമുറികള്‍ വ്യാപ്യാര നഷ്ടം കാരണം നഗരസഭയെ തിരിച്ചേല്‍പ്പിച്ചതു മൂലം തിരികെ നല്‍കേണ്ട കോടിക്കണക്കിന് രൂപയുടെ ബാധ്യതയുടെ ഭൂരിഭാഗവും തിരികെ നല്‍കാനും കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു .ഇതെല്ലാം വിവരവകാശ നിയമപ്രകാരം ആര്‍ക്കും ലഭ്യമാണ്.

6. ചെയര്‍പേഴ്‌സണ് 7 കോടി രുപ ചിലവ് വരുന്ന തോണി കടവ് തൂക്കുപാലം പദ്ധതിക്ക് സര്‍ക്കാരില്‍ നിന്നും മറ്റും പണം സമാഹരിക്കുമെന്ന് പറഞ്ഞിട്ട് ഈ സംസ്ഥാന ബഡ്ജറ്റില്‍ വെറും 100 രുപ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു.

7. അടുത്തതായി പ്രതിപക്ഷം മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയ ഫണ്ട് ഉപയോഗിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ മഴക്കാലം പകുതിയായപ്പോള്‍ അവിശ്വാസത്തിന് 2 ദിവസം മുന്‍പ് 26 വാര്‍ഡിലായി 10 ലക്ഷത്തില്‍പരം രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ചതായി പറയുന്നു.നഗരസഭയുടെ തനത് ഫണ്ടില്‍ ശമ്പളം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അവിശ്വാസത്തിലൂടെ ചെയര്‍പേഴ്‌സണ്‍ പുറത്താകുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ട് അടുത്ത ചെയര്‍പേഴ്‌സന്റെ തലയില്‍ കെട്ടിവച്ചതാണന്ന് ഞങ്ങള്‍ക്ക് അറിയാം. അല്ലെങ്കില്‍ അവിശ്വാസത്തിന് മുന്‍പ് ചെയര്‍പേഴ്‌സന്റെ അധികാരം ഉപയോഗിച്ച് ടി തുക ഓരോ വാര്‍ഡിലെയും ശുചിത്യ കമ്മറ്റിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിക്കുമോ.ഞങള്‍ ആവശ്യപ്പെട്ടത് മഴക്കാലപൂര്‍വ്വ ശുചികരണ പ്രവര്‍ത്തന ഞള്‍ നടത്താന്‍ വാര്‍ഡ്തല ശുചിത്യ കമ്മറ്റിക്ക് അനുവാദം നല്‍കുകയും പീന്നീട് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്താനും ആണ്. ( സി.ഫ്.സി ടൈഡ് ഫണ്ടില്‍ പണം ഉണ്ട് ) 

8. ചെയര്‍പേഴ്‌സണ്‍ അധികാരമേറ്റയുടന്‍ മുതല്‍ പല തവണ കൗണ്‍സില്‍ നഗരസഭയുടെ സാമ്പത്തിക ധവളപത്രം ഇറക്കുമെന്ന് പറയുകയും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്തിട്ടും എന്താണ് ഇറക്കാത്തത്.

       ഞാനി ഈ കാര്യങ്ങള്‍ എഴുതുന്നത് ചെയര്‍പേഴ്‌സണ്‍ എഴുതിയതിന് ബദല്‍ അല്ല. മറിച്ച് സത്യം പൊതുജനത്തെ ബോധിപ്പിക്കേണ്ട കടമ കൊണ്ട് മാത്രമാണ്.

വിശ്വസ്ത യോടെ,
ബിജു പാലുപ്പടവന്‍


 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments