ഓണത്തിന് അമിനിറ്റി സെന്റര്‍ തുറക്കണം
തോണിക്കടവില്‍ പാലാ ബീച്ച് നിര്‍മ്മിക്കണം
ഓണത്തിനു മുമ്പായി ജനങ്ങള്‍ക്ക് അമിനിറ്റി സെന്ററും ലണ്ടന്‍ബ്രിഡ്ജും തുറന്നുകൊടുക്കണമെന്നും, തോണിക്കടവില്‍ പാലാ ബീച്ച് നിര്‍മ്മിക്കണമെന്നും ജനകീയ സമിതി ചെയര്‍മാന്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് ആവശ്യപ്പെട്ടു. ആര്‍.വി. പാര്‍ക്ക് ഇല്ലാതായതോടെ പാലായിലെ ജനങ്ങള്‍ക്ക് വിശ്രമസ്ഥലം ഇല്ല. അമിനിറ്റി സെന്ററിന്റെ ഉത്തരവാദിത്വം ടൂറിസം വകുപ്പിനാണോ, പി. ഡ്ബ്യൂ.ഡിയ്ക്കാണോ മുനിസിപ്പാലിറ്റിക്കാണോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് മുനിസിപ്പാലിറ്റി ഇത് പൂട്ടിയിടുന്നത്.
ലണ്ടന്‍ ബ്രിഡ്ജ് തുറക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് ബുദ്ധിമുട്ട് ആണെങ്കില്‍ പൂട്ടാതിരിക്കാമല്ലോ. അതുപോലെ തെക്കേക്കരയിലുള്ള തോണിക്കടവ് വിപുലീകരിച്ച് പാലാ ബീച്ചാക്കി മാറ്റണം. മുരിക്കുംപുഴ വരെയും താഴെ വലിയപാലം വരെയും സുരക്ഷിതമായി കെട്ടിയൊരുക്കി ബീച്ച് നിര്‍മ്മിക്കാം. എം.എല്‍.എ. ഫണ്ട്, എം.പി. ഫണ്ട് എന്നിവ ഉപയോഗിക്കണം.
തൂക്കുപാലം കൂടി നിര്‍മ്മിക്കുമ്പോള്‍ പാലാ ബീച്ചിന്റെ പ്രസക്തി കൂടുകയും ടൂറിസ്റ്റ് മേഖലയില്‍ പാലായെ അടയാളപ്പെടുത്തുകയും ചെയ്യും. മുനിസിപ്പാലിറ്റിക്ക് ഒരു മുതല്‍ക്കൂട്ടും ആയിരിക്കും. അമിനിറ്റി സെന്ററും ബീച്ചും ഒരു പ്രതിഫലവും കൂടാതെ സംരക്ഷിക്കുവാന്‍ ജനകീയ സമിതി തയ്യാറാണെന്നും തീരുമാനമുണ്ടാകാന്‍ ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്കുന്നുമെന്നും സന്തോഷ് കെ. മണര്‍കാട്ട് പ്രസ്താവിച്ചു.
70 12 23 03 34

.jpg)


0 Comments