ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയിട്ടും കേട്ടില്ല....ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഫോണിൽ ശ്രദ്ധിച്ച് ട്രാക്കിന് സമീപത്തുകൂടി നടന്ന യുവാവിനെ ട്രെയിൻ തട്ടി ഇടതുകൈ അറ്റുപോയി



  റെയിൽവേ ട്രാക്കിലൂടെയും സമീപത്തുകൂടെയും വെറുതെ നടക്കുന്നത് പോലും അപകടം വിളിച്ചുവരുത്തുമെന്നുള്ളതിനാൽ അത് റയിൽവേ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിനോടൊപ്പം ഹെഡ്ഫോൺ കൂടി ഉപയോഗിച്ചാലോ? ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഫോണിൽ ശ്രദ്ധിച്ച് ട്രാക്കിന് സമീപത്തുകൂടി നടന്ന യുവാവ് ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിലായി.


 അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോയി. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ സ്വദേശിയായ ജോൺ തോമസ് (25) ആണ് അപകടത്തിൽപ്പെട്ടത്. ആര്യങ്കാവ് കോട്ടവാസലിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോൺ ഉപയോഗിച്ച് ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു.


യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി. എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് നമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തിൽ പെട്ടു. ഇടതുകൈ അറ്റ് പോകുകയും കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു . ജോൺ തോമസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments