സൃഷ്ടികളെ മറന്ന് സൃഷ്ടാവിനെ സ്നേഹിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്


സൃഷ്ടികളെ മറന്ന് സൃഷ്ടാവിനെ സ്നേഹിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .

 ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ  തിരുനാളിന്റെ കൊടിയേറ്റ് കർമ്മത്തിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തെ സ്നേഹിക്കാൻ കുരിശിന്റെ വഴിയാണ് ഏറ്റവും നല്ലതെന്ന് തിരിച്ചറിഞ്ഞവൾ ആയിരുന്നു അൽഫോൻസാമ്മയെന്നും അൽഫോൻസാമ്മയുടെ ജീവിതത്തെ മനസ്സിലാക്കാനുള്ള ഫോർമുല സ്നേഹിക്കുക സമം സഹിക്കുക എന്നതാണ് എന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. 

ആഡംബരങ്ങൾ വളർച്ചയല്ല അത് തളർച്ചയും ഇടർച്ചയുമാണെന്ന് അൽഫോൻസാമ്മ നമ്മോട് സംസാരിക്കുന്നുണ്ട്. അതുകൊണ്ടാണ് ആഡംബരങ്ങൾ ഉപേക്ഷിച്ച് ആത്മീയ തീക്ഷ്ണതയിൽ മാത്രം ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.


തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിലിന്റെയും സാന്നിധ്യത്തിൽ പാലായുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുനാളിന് കൊടിയേറ്റി. 

തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കൽ, വൈസ് റെക്ടർമാരായ ഫാ.ജോസഫ് അമ്പാട്ട് ,ഫാ. ആൻറണി തോണക്കര ,ഫാ. ജോസഫ് പൊയ്യാനിയിൽ, സ്പിരിച്വൽ ഡയറക്ടർമാരായ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ അബ്രഹാം ഏരിമറ്റത്തിൽ, ഫാ. കുരുവിള തുടിയൻ പ്ലാക്കൽ, ഫാ. ജോർജ് ചീരാംകുഴി, ഫാ. തോമസ് മൂലേച്ചാലിൽ , ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ, ഫാ തോമസ് തോട്ടുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. 


പാലാ എംഎൽഎ മാണി സി കാപ്പൻ ചടങ്ങിൽ സംബന്ധിച്ചു.ഇന്ന് അൽഫോൻസിയൻ ശിശുദിനമായിട്ടാണ് കൊണ്ടാടുന്നത്. ഉച്ചയ്ക്ക് 11:30ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. 

നാളെ ജൂലൈ 20 തിങ്കളാഴ്ച അൽഫോൻസിയൻ ബാലദിനമായിട്ടാണ് ആചരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി പ്രത്യേക ആശീർവാദ പ്രാർത്ഥന ഉണ്ടായിരിക്കും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments