ലഹരിക്കെതിരെ തൂഫാൻ ബഹുജന സദസ് ചൊവ്വാഴ്ച പാലായിൽ നടക്കും .... മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് , സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ , എം എൽ എ മാരായ മാണി .സി കാപ്പൻ , നാട്ടകം സുരേഷ് തുടങ്ങിയവർ പങ്കെടുക്കും
സ്വന്തം ലേഖകൻ
അന്താരാഷ്ട്ര തലത്തിൽ ജനശ്രദ്ധ ആകർഷിച്ച ലഹരി വിരുദ്ധ കാമ്പയിൻ ഓപ്പറേഷൻ തൂഫാൻ പ്രോഗ്രാം ചൊവ്വാഴ്ച പാലായിൽ (21.7.2026)നടക്കും.
ചാവറ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞ് 2 ന് നടക്കുന്ന ബഹുജന സദസ്സ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ മുഖ്യപ്രഭാഷണവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. നാട്ടകം സുരേഷ് എം.എൽ.എ, അഡ്വ. ഫിൽസൺ മാത്യൂസ്, അഡ്വ.ബിജു പുന്നത്താനം, സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, പി.റ്റി.എ പ്രസിഡന്റ് സിബി പുത്തേട്ട് തുടങ്ങിയവർ പ്രസംഗിക്കും.
വിദ്യാർത്ഥികളെയും യുവജനങ്ങളെയും നശിപ്പിക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പദ്ധതി ഇതിനോടകം സാർവ്വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞെന്നും നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെ പിന്തുണ ആർജിക്കുന്നതിനായിട്ടാണ് ബഹുജന സദസ് സംഘടിപ്പിക്കുന്നതെന്നും മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു.
നാടിനെയും വീടിനെയും നശിപ്പിക്കുന്ന ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനും ലഹരി ഉപയോഗിക്കുന്നവരെ മോചിപ്പിക്കുന്നതിനും എല്ലാവരുടെയും സഹകരണവും മാണി സി കാപ്പൻ എം.എൽ.എ അഭ്യർത്ഥിച്ചു.
70 12 23 03 34
.jpg)


0 Comments