മുണ്ടു പാലത്ത് ദുക്റാന തിരുനാളിൽ പരമ്പരാഗത നസ്രാണി സ്ത്രീകളുടെ വേഷമണിഞ്ഞ് അമ്മമാരും കുഞ്ഞുങ്ങളും എത്തി

 

മുണ്ടു പാലത്ത് ദുക്റാന തിരുനാളിൽ   പരമ്പരാഗത നസ്രാണി സ്ത്രീകളുടെ വേഷമണിഞ്ഞ് അമ്മമാരും കുഞ്ഞുങ്ങളും എത്തി 

ദുക്റാന ദിനമായ ഇന്ന്  (ജൂലൈ3) ന് രാവിലെ 6:30 ന് വി.കുർബാനയും തോമാശ്ലീഹായോടുള്ള നൊവേനയും നടന്നു . തുടർന്ന് നേർച്ച. പരമ്പരാഗത നസ്രാണി സ്ത്രീകളുടെ വേഷമണി ഞ്ഞ് മാതൃവേദിക്കാർ എത്തി . അവർ തോമാശ്ലീഹായുടെ മിഷൻയാത്രയെയും  പ്രവർത്തനങ്ങളെയും കുറിച്ച് വിവരിക്കുന്ന വിശ്രുതമായ റമ്പാൻ പാട്ട് ആലപിച്ചു . തിരുക്കർമ്മങ്ങൾക്ക് ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ പോൾ കുന്നുംപുറം, ഫാ. കുര്യാക്കേസ് കൂട്ടുങ്കൽ എനിവർ നേതൃത്വം നൽകി .

വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് മുണ്ടു പാലം സെൻ്റ്തോമസ് കുരിശുപള്ളിയിൽ ഇന്നലെ  പുറത്ത് നമസ്കാരം നടത്തി . 

ഇന്നലെ വൈകുന്നേരം 6.15ന് ളാലം പഴയ പള്ളിവികാരി ഫാ. ജോസഫ് തടത്തിൽ നേതൃത്വം നൽകി.. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments