പാലാ ഗവ.ജനറല്‍ ആശുപത്രിയിലെ പുല്‍ത്തകിടി മനോഹരമാക്കാന്‍ ഷാനു ഡോക്ടര്‍ വീണ്ടുമെത്തിയത് വേറിട്ട കാഴ്ചയായി ..... പാലാ ജനറൽ ആശുപത്രി തൻ്റെ സ്വന്തം ആശുപത്രിയെന്നും ഡോ. ഷാനു .
സ്വന്തം ലേഖകൻ
പാലാ കെ എം മാണി ഗവ.ജനറല്‍ ആശുപത്രിയിലെ പുല്‍ത്തകിടി മനോഹരമാക്കാന്‍ ഷാനു ഡോക്ടര്‍ വീണ്ടുമെത്തിയത് വേറിട്ട കാഴ്ചയായി.
ഒരു വര്‍ഷംമുമ്പാണ് കാടുകയറി മാലിന്യം വലിച്ചെറിഞ്ഞിരുന്ന സ്ഥലം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അഭിലാഷിന്റെ പിന്തുണയോടെ ഡോക്ടര്‍ ഷാനുവും പാര്‍ട്ടെം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയും ചേര്‍ന്ന് പുല്‍ത്തകിടി ഉണ്ടാക്കി ശ്രദ്ധേയമായത്. ആറു മാസം മുമ്പ് ഫിസിഷ്യനായ ഡോക്ടര്‍ ഷാനു കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിലേയ്ക്ക് സ്ഥലം മാറി പോയി എന്നാല്‍ ആശുപത്രിയും ചുറ്റുവട്ടവും മനസ്സില്‍ നിന്നും മായ്ക്കാന്‍ ഡോക്ടര്‍ ഷാനുവിന് കഴിഞ്ഞില്ല.
താനും കൂടി മുന്‍കൈ എടുത്ത്് നിര്‍മ്മിച്ച പുല്‍ത്തകിടിയില്‍ പുല്ല് ക്രമാതീതമായി വളര്‍ന്നപ്പോള്‍ അത് വെട്ടിമാറ്റാന്‍ ഞാന്‍ തന്നെ വരാമെന്ന് ഷാനു ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു.അവധി ദിവസമായ ഞായറാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവച്ച്് ഷാനു ഡോക്ടര്‍ തന്റെ പുല്ലുവെട്ടുന്ന യന്ത്രവുമായി രാവിലെ തന്നെ എത്തുകയായിരുന്നു.രണ്ടുമണിക്കൂര്‍ കൊണ്ട് ഡോക്ടര്‍ ഷാനും പി റ്റി എസ് ഹരികുമാര്‍ മറ്റക്കരയും ചേര്‍ന്ന് പുല്‍ത്തകിടി വെട്ടി മനോഹരമാക്കി.
പാലാ ആശുപത്രി തന്റെ സ്വന്തം ആശുപത്രിയെന്ന് ഡോ . ഷാനു
പാലാ ജനറൽ ആശുപത്രി തൻ്റെ സ്വന്തം ആശുപത്രിയാണെന്നും അത് മനോഹരമായി കിടക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണെന്നും ഡോ പി . എം .ഷാനു പറഞ്ഞു.
ആശുപത്രി പരിസരം മനോഹരമായി കിടന്നാല്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെന്നും രോഗികള്‍ക്ക് അത് മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്നും ഡോക്ടര്‍ പറയുന്നു,പരിസരം വൃത്തിഹീനമായി കിടക്കുന്നത് മനസ്സ് മടുപ്പിക്കുന്ന കാര്യമാണെന്നും എല്ലാ ജീവനക്കാരും അല്പം സമയം കണ്ടെത്തി ചുറ്റുവട്ടം മനോഹരമാക്കിയാല്‍ മാലിന്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നും ചുറ്റുവട്ടം മനോഹമാകുമെന്നും ഷാനു ഡോക്ടര്‍ പറഞ്ഞു.
70 12 23 03 34



.jpg)


0 Comments