ഓണാവധി ആഘോഷമാക്കാന്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമായി.
മഴ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും മാനവും കാലാവസ്ഥയും തെളിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിംഗുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, തേയിലത്തോട്ടങ്ങള്‍, ടീ മ്യൂസിയം, രാജമലയിലെ വരയാടുകള്‍, ടോപ് സ്റ്റേഷന്‍ വ്യൂ പോയിന്റ്. കൂടാതെ കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളില്‍ ബോട്ടിംഗ് സൗകര്യവുമുണ്ട്. ചന്ദനക്കാടുകള്‍, മുനിയറകള്‍, ഇരച്ചില്‍പാറ-ലക്കം വെള്ളച്ചാട്ടങ്ങള്‍, ശര്‍ക്കര നിര്‍മാണം. കാന്തല്ലൂരിലെ ആപ്പിള്‍, സ്‌ട്രോബറി തോട്ടങ്ങളും വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷികളും.
കാട്ടാനക്കൂട്ടങ്ങളെ കാണാന്‍ കഴിയുന്ന ആനക്കുളത്തേക്ക് വലിയ തോതില്‍ സഞ്ചാരികള്‍ എത്തുന്നു. മൊട്ടക്കുന്നുകള്‍, പൈന്‍ കാടുകള്‍, തങ്ങള്‍പാറ, അഡ്വഞ്ചര്‍ പാര്‍ക്ക്. (എന്നാല്‍ ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത് സഞ്ചാരികള്‍ക്ക് നിരാശയാകുന്നു).
തേക്കടി (ബോട്ടിംഗ്, ട്രെക്കിംഗ്), രാമക്കല്‍മേട്, ഇടുക്കി-ചെറുതോണി ഡാമുകള്‍, ആമപ്പാറ, ചെല്ലാര്‍കോവില്‍ അരുവിക്കുഴി, കുട്ടിക്കാനം പൈന്‍ഫോറസ്റ്റ്, അമ്മച്ചിക്കൊട്ടാരം, പരുന്തുംപാറ, പാഞ്ചാലിമേട്, മലങ്കര ജലാശയം, തൊമ്മന്‍കുത്ത്, ആനയിറങ്കല്‍ വെള്ളച്ചാട്ടങ്ങള്‍. സഞ്ചാരികള്‍ക്കായി ഡിടിപിസി യുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളും, പ്രധാന കേന്ദ്രങ്ങളില്‍ ഗതാഗത-പാര്‍ക്കിങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
70 12 23 03 34




0 Comments