വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.


  വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള  യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു. 

യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.  


12 യാത്രികരും ഒരു ഡ്രൈവറും അടക്കം 17 സീറ്റുള്ള വാഹനത്തിലാണ് സംഘം എത്തിയത്. ഇന്ന്  രാവിലെയായിരുന്നു സംഭവം. കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ വാഹനം നിർത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും പുക ഉയരുന്നത് യാത്രികരുടെ ശ്രദ്ധയിൽപ്പെട്ടത്. 


ഉടൻതന്നെ ഡ്രൈവറും യാത്രക്കാരും ചേർന്ന് ലഗേജുകൾ പുറത്തെടുത്തു. ഇതിനിടയിൽ വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments