പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട്


പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട്

  പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം എന്ന് അഭിപ്രായപ്പെട്ട് പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.വൈ.എം  പ്രസ്ഥാനത്തിന്റെ പരമോന്നത സഭയായ സെനറ്റിന്റെ 48-ാമത് അർദ്ധവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കേരള സംസ്ഥാന ജല വിഭവ,  ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ ഡിറ്റോ കൂള,  സെക്രട്ടറി സെഞ്ചു ജേക്കബ്,  എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ്‌ മിജോ ജോയി കുന്നത്താനിയേൽ, കെ. സി. വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. സാജു അലക്സ,  എന്നിവർ സംസാരിച്ചു.


 സംസ്ഥാന ആനിമേറ്റർ സി. നോർബർട്ട സി.ടി.സി, പാലാ രൂപതാ ജോയിന്റ് ഡയറക്ടർ സി. നവീന സി.എം.സി വൈസ് പ്രസിഡന്റുമാരായ സാം സണ്ണി, ആഗി മരിയ ജോസഫ്, സെക്രട്ടറി ധന്യ മോഹൻരാജ്, ജോയൽ ജോൺ റോയ്, പ്രിൻസി പീറ്റർ, ട്രഷറർ ജെൻസൺ ആൽബി, പാലാ രൂപത എസ്. എം.വൈ.എം സിസ്റ്റർ ആനിമേറ്റർമാർ,  ഭാരവാഹികൾ വേദിയിൽ സന്നിഹിതരായിരുന്നു.


റീത്തുകൾക്കതീതമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിൽ നിന്നും ഡയറക്ടർ അച്ചന്മാരും, ആനിമേറ്റർ സിസ്റ്റർമാരും, യുവജനനേതാക്കളും ഒത്തുചേർന്ന സെനറ്റ് സമ്മേളനം പ്രസ്ഥാനത്തിന്റെ രൂപത - സംസ്ഥാന തലങ്ങളിലെ അർദ്ധവാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.

 ഓഗസ്റ്റ് 14,15,16 തീയതികളിലായി പാലായുടെ മണ്ണിൽ വെച്ച് നടത്തപ്പെടുന്ന ഈ സെനറ്റ് വേദിയിൽ സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ പറ്റിയും ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments