1974 നാഷണൽ വോളി ടീം അംഗങ്ങളെ ആദരിച്ചു.



1974 നാഷണൽ വോളി  ടീം അംഗങ്ങളെ ആദരിച്ചു.

 1974 ബാച്ചിലെ നാഷണൽ വോളിബോൾ ചാമ്പ്യന്മാരായ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാതീരുന്ന ഇതിഹാസ താരങ്ങളെ കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ടീമിലെ 6 അംഗങ്ങളും സെൻറ് തോമസിലെ വിദ്യാർഥികൾ ആയിരുന്നു.


മുൻ ഐ. ജി, ജോസ് ജോർജ് ഐ.പി.എസ്, അക്കാലത്തെ കോളേജ് ടീം ക്യാപ്റ്റൻ ആയിരുന്ന എം. എ ജോസഫ് എന്നിവരെയാണ് 45മത് അഖില കേരള ഇൻ്റർ - കോളേജ് ബിഷപ് വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ്  സമാപനത്തോട് അനുബന്ധിച്ചു ആദരിച്ചത്. പ്രിൻസിപ്പൽ പ്രൊഫ: ഡോ: ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ: ഡോ: സാൽവിൻ കാപ്പിലിപറമ്പിൽ എന്നിവർ ഫലകങ്ങളും പൊന്നാടയും നൽകി ആദരിച്ചു.


കോളേജിൻ്റെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ടൂർണമെൻ്റ് തലമുറകളുടെ സമാഗമ വേദിയായി. പുരുഷ വിഭാഗത്തിൽ മികച്ച പ്രകടനത്തോടെ സെൻറ് തോമസ് കോളജ് ടൂർണ്ണമെൻ്റ് വിജയികളായി.  വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ്, ചങ്ങനാശേരിയും കിരീടം ചൂടി. ഡീ പോൾ,  അങ്കമാലി, അൽഫോൻസ പാലാ എന്നിവരാണ് പുരുഷ - വനിത വിഭാഗങ്ങളിൽ യഥാക്രമം റണ്ണേഴ്സ് അപ്പ്. മികച്ച കായികപ്രകടനം കൊണ്ടും നടത്തിപ്പിലെ മികവുകൊണ്ടും ടൂർണമെൻ്റ് വളരെ മികച്ച അനുഭവമായിരുന്നെന്ന്  പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments