നേത്രപരിചരണ രംഗത്തെ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയം : ഫ്രാൻസിസ് ജോർജ് എം.പി.......പൂവരണിയിൽ സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടത്തി
നേത്രപരിചരണ രംഗത്ത് ലയൺസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318-B യുടെ “നയനം സഹസ്രം” ജില്ലാ പദ്ധതിയുടെ ഭാഗമായി കൊഴുവനാൽ ലയൺസ് ക്ലബ്, എസ്.എൻ.ഡി.പി. മീനച്ചിൽ ശാഖ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവരണി എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രായഭേദമന്യേ എല്ലാവർക്കും ആവശ്യമായി വരുന്ന ചികിത്സാരംഗമാണ് നേത്രപരിചരണമെന്നും മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണുകളെന്നും അദ്ദേഹം പറഞ്ഞു.
കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പി. മീനച്ചിൽ ശാഖാ ചെയർമാനുമായ സാബു എൻ.എസ്. മുകളേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആഷ സന്തോഷ്, സ്വപ്ന രമേഷ്, ബിൻസി ഐസക്, ശരത്കുമാർ എം.എസ്., എസ്.എൻ.ഡി.പി. യൂണിയൻ പ്രതിനിധി സി.ടി. രാജൻ, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഈട്ടിക്കുന്നേൽ, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം, ലയൺസ് ഡിസ്ട്രിക്ട് ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർ ഷിബു തെക്കേമറ്റം, ക്യാമ്പ് കോർഡിനേറ്റർ ഡൈനോ ജെയിംസ്, അഡ്വ. രാജു അബ്രാഹം, ഗോപു ജഗന്നിവാസൻ, കുഞ്ഞുമോൻ പുതിയാത്ത്, ഡോ. ഹരിദാസ് രാമനിലയം, മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെന്ററും പാലാ ഫാത്തിമാ ഐ കെയർ ഹോസ്പിറ്റലും ക്യാമ്പ് നയിച്ചു. ഡോ. സോഫി, റീനാ സജീവ്, തങ്കച്ചൻ വല്യപുരയ്ക്കൽ, സുമോദ് വളയത്തിൽ, അജി പള്ളത്തുശ്ശേരിൽ, റീനാ പള്ളത്തുശ്ശേരിൽ, വിഷ്ണു കല്ലേപ്പള്ളുങ്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പൂവരണി എസ്.എൻ.ഡി.പി. ശാഖാ ഹാളിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. പരിശോധനയിൽ ഇരുപത്തിയഞ്ചോളം പേർ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് അർഹരായി. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്ക് തികച്ചും സൗജന്യമായും മറ്റ് വിഭാഗക്കാർക്ക് അമ്പത് ശതമാനം ഇളവോടെയും അത്യാധുനിക ഫാക്കോ തിമിര ശസ്ത്രക്രിയ നടത്തുന്നത്
70 12 23 03 34
.jpeg)



0 Comments