സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി ഒക്ടോബർ 2 നും 3 നും പാലായിൽ നടക്കും. ....സ്വാഗതസംഘ രൂപീകരണ യോഗം ശനിയാഴ്ച വൈകിട്ട് നാലിന് പാലാ ഇഎംഎസ് സ്മാരക ഹാളിൽ ചേരും.



സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി ഒക്ടോബർ രണ്ടിനും മുന്നിനും പാലായിൽ നടക്കും. 

സ്വാഗതസംഘ രൂപീകരണ യോഗം ശനിയാഴ്ച വൈകിട്ട് നാലിന് പാലാ ഇഎംഎസ് സ്മാരക ഹാളിൽ ചേരും.

 സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷനാകും.


 ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പരിപാടി വിശദീകരിക്കും. 
രണ്ട്‌ ദിവസത്തെ വിപുലീകൃത കമിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ജില്ലയിലെ 12 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, വർഗ്ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും.

 സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് വൈകിട്ട് പൊതുസമ്മേളനവും ഉണ്ടാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments